അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ കേരളം: 10 രോഗികളെ ചികിത്സിച്ച് മുക്തരാക്കി

Anjana

Kerala amebic meningoencephalitis treatment

കേരളം അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരായ പോരാട്ടത്തില്‍ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന 10 രോഗികളെയും ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ലോകത്ത് ആകെ 25 പേര്‍ മാത്രമാണ് ഈ രോഗത്തില്‍ നിന്ന് മുക്തി നേടിയത്, അതില്‍ 14 പേരും കേരളത്തില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്.

ആദ്യഘട്ടത്തില്‍ തന്നെ കൃത്യമായ രോഗനിര്‍ണയവും, മിള്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഉപയോഗിച്ചുള്ള ഫലപ്രദമായ ചികിത്സയുമാണ് ഇത്രയധികം പേരെ രോഗമുക്തരാക്കാന്‍ സഹായിച്ചതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് ഒരാള്‍ മരണമടഞ്ഞതിനു പിന്നാലെ, ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്ന് പ്രതിരോധവും ചികിത്സയും ഏകോപിപ്പിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പ്രത്യേക എസ്.ഒ.പി. തയ്യാറാക്കി ചികിത്സ ഉറപ്പാക്കി. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള ഈ രോഗത്തിന്റെ മരണ നിരക്ക് കേരളത്തില്‍ 26 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലേയും ആരോഗ്യ വകുപ്പിലേയും മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

Story Highlights: Kerala successfully treats 10 patients with amebic meningoencephalitis, setting a global record

Leave a Comment