സംസ്ഥാന സ്‌കൂൾ കായികമേള: അത്‍ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കം; 2623 താരങ്ങൾ മാറ്റുരയ്ക്കുന്നു

Anjana

Updated on:

Kerala State School Athletic Meet
സംസ്ഥാന സ്‌കൂൾ കായികമേളയിലെ അത്‍ലറ്റിക്സ് മത്സരങ്ങൾ മഹാരാജാസ്‌ കോളേജ്‌ മൈതാനത്ത്‌ ആരംഭിച്ചു. പുതിയ ട്രാക്കിൽ കൂടുതൽ റെക്കോഡുകൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിൽ 2623 അത്‌ലീറ്റുകൾ പകലും രാത്രിയുമായി മത്സരിക്കുന്നു. വ്യാഴാഴ്‌ച രാവിലെ 6.10ന്‌ സീനിയർ ആൺകുട്ടികളുടെ അഞ്ച്‌ കിലോമീറ്റർ നടത്തമത്സരത്തോടെ അത്‍ലറ്റിക്സ് ആരംഭിച്ചു. മലപ്പുറം കടകശ്ശേരി ഐഡിയൽ ഇന്റർ നാഷണൽ സ്കൂളിലെ മുഹമ്മദ്‌ സുൽത്താൻ സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ മലപ്പുറം കെഎച്ച്എംഎച്ച്എസ്എസ് ആലത്തൂർ സ്കൂളിലെ കെ പി ഗീതു സ്വർണം കരസ്ഥമാക്കി. പാലക്കാട്‌, മലപ്പുറം, എറണാകുളം ജില്ലകൾ ചാമ്പ്യൻ കിരീടം ലക്ഷ്യമിട്ടെത്തുന്നു. പാലക്കാട്‌ നാലാം കിരീടം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ, എറണാകുളം സ്വന്തം തട്ടകത്തിൽ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്നു. മലപ്പുറം ആദ്യമായി ട്രാക്കിൽ കിരീടമുയർത്താൻ ഉറച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസ്‌ ആണ്‌ ചാമ്പ്യൻ സ്‌കൂൾ. ഐഡിയലിന്‌ വെല്ലുവിളിയുയർത്താൻ മാർബേസിൽ, പറളി, നാവാമുകുന്ദ എന്നീ സ്കൂളുകളും രംഗത്തുണ്ട്. കോരുത്തോട്‌ സികെഎംഎച്ച്എസ്എസും കോതമംഗലം സെന്റ്‌ ജോർജും മാർ ബേസിലും അടക്കിവാണ സംസ്ഥാന സ്‌കൂൾ കായികമേളയുടെ അത്‌ലറ്റിക്‌സിൽ പുതുശക്തികൾ പിറക്കുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്. Story Highlights: State School Athletic Meet begins at Maharaja’s College Ground with 2623 athletes competing in 98 events across categories.

Leave a Comment