പുരസ്കാരത്തിനായി 30 ചിത്രങ്ങളുടെ അന്തിമപട്ടികയിൽ നിന്ന് സുഹാസിനി മണിരത്നം അധ്യക്ഷയായ അന്തിമ ജൂറി ഫലം പ്രഖ്യാപിക്കും.
മികച്ച നടനുള്ള പുരസ്കാരത്തിനായി ഫഹദ് ഫാസിൽ ,ടോവിനോ തോമസ്, ജയസൂര്യ ,ബിജു മേനോൻ , ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട് മത്സരിക്കുമ്പോൾ ,
മികച്ച നടിക്കുള്ള പുരസ്കാരത്തിനായി ശോഭന,അന്നാബെൻ, നിമിഷ സജയൻ, പാർവതി തിരുവോത് തുടങ്ങിയവർ ആണ് പട്ടികയിൽ മുന്നിൽ ഉള്ളവർ.
മികച്ച സിനിമയ്ക്കുള്ള പുരസ്കാര പട്ടികയിൽ കപ്പേള, വെള്ളം, ഒരിലതണലിൽ, സൂഫിയും സുജാതയും, കയറ്റം, ആണുംപെണ്ണും, അയ്യപ്പനും കോശിയും, ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ,ഭാരത പുഴ എന്നിവയാണ് ഉള്ളത്.
എൻട്രികളുടെ എണ്ണം വർദ്ധിച്ചതിനാൽ പരിഷ്കരിച്ച ദ്വിതല സംവിധാനത്തിനു ശേഷമുള്ള ആദ്യത്തെ പുരസ്കാര പ്രഖ്യാപനമാണിത്.
പ്രാഥമിക വിധിനിർണയ സമിതിയിലെ 2 സബ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനത്തേക്ക് കന്നഡ സംവിധായകൻ പി ശേഷാദ്രി യും ഭദ്രനും ഉൾപ്പെട്ടിരുന്നു.
അന്തിമ വിധി നിർണയ സമിതിയിലും ഇവർ രണ്ടുപേരും അംഗങ്ങളാണ്.
സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിനായി അപേക്ഷിച്ച സിനിമകളുടെ എണ്ണം 80 ആണ്.
Story highlight : Kerala state film awards 2021