Headlines

Politics

പ്രഫഷണല്‍ സാമൂഹ്യപ്രവർത്തകരുടെ വേതന വ്യവസ്ഥകൾ പഠിക്കാൻ കമ്മീഷൻ വേണമെന്ന് ക്യാപ്സ്

പ്രഫഷണല്‍ സാമൂഹ്യപ്രവർത്തകരുടെ വേതന വ്യവസ്ഥകൾ പഠിക്കാൻ കമ്മീഷൻ വേണമെന്ന് ക്യാപ്സ്

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) വാർഷിക ജനറൽ ബോഡി യോഗം കോട്ടയം ബി.സി.എം കോളേജിൽ നടന്നു. യോഗത്തിൽ പ്രഫഷണല്‍ സാമൂഹ്യപ്രവർത്തകരുടെ സേവന വേതന വ്യവസ്ഥകൾ സമഗ്രമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാന്‍ കമ്മീഷനെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡോ.എം.പി ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.ബി ദിലീപ് കുമാർ വാർഷിക റിപ്പോർട്ടും ഡോ. ഫ്രാൻസിന സേവ്യർ വാർഷിക കണക്കും അവതരിപ്പിച്ചു. 2024-25 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ഡോ. ചെറിയാൻ പി കുര്യൻ (കോട്ടയം) പ്രസിഡന്റായും, ഡോ.എം.പി ആന്റണി (എറണാകുളം) വർക്കിങ് പ്രസിഡന്റായും, സേവ്യർ കുട്ടി ഫ്രാൻസിസ് (കണ്ണൂർ) ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ഡോ. കെ.ആർ അനീഷ് (എറണാകുളം) അസോസിയേറ്റ് സെക്രട്ടറിയായും, ഡോ. ഫ്രാൻസീന സേവ്യർ (തിരുവനന്തപുരം) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി ഡോ.ഐപ്പ് വർഗ്ഗീസ്‌, എം റ്റി ബാബു എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി എം ബി ദിലീപ്കുമാർ, ഡോ സിബി ജോസഫ്, മിനി ടീച്ചർ, സൈജിത്ത് എൻ ശശിധരൻ എന്നിവരെയും ജോയിന്റ്റ് സെക്രെട്ടറിമാരായി ഷൈൻ വയല, എം.ഒ ഡോ.ഷാലി, അരുൺ മുല്ലക്കൽ, ബിബിൻ ചമ്പക്കര എന്നിവരെയും തിരഞ്ഞെടുത്തു.

Story Highlights: Kerala Association of Professional Social Workers demands commission to study and improve remuneration of social workers

More Headlines

തൃശ്ശൂർ എടിഎം കൊള്ളക്കാർ തമിഴ്നാട്ടിൽ പിടിയിൽ; ഒരാൾ വെടിയേറ്റ് മരിച്ചു
തൃശൂര്‍ പൂരം വിവാദം: മന്ത്രി കെ രാജനെ ആക്രമിക്കാന്‍ ശ്രമമുണ്ടായെന്ന് വി എസ് സുനില്‍ കുമാര്‍
അന്‍വര്‍ വിഷയം: സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍
പി ജയരാജനും ഇപി ജയരാജനും സാധുക്കളെന്ന് പി വി അൻവർ; ആരോപണങ്ങൾക്ക് മറുപടി നൽകി
അന്‍വറിന്റെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം: എകെ ബാലന്‍
പി വി അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
അൻവർ വിഷയത്തിൽ പ്രതികരിക്കാതെ മന്ത്രി റിയാസ്; പാർട്ടിക്ക് റിയാസ് മാത്രം മതിയോ എന്ന് അൻവർ
പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെകെ രമ; അൻവറിന് പിന്നിൽ സിപിഐഎം വിഭാഗമെന്ന് ആരോപണം
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ കെ ടി ജലീലിന്റെ പ്രതികരണം; അജിത് കുമാറിനെതിരായ ആരോപണങ്ങളോട് യോജിപ്പ്

Related posts

Leave a Reply

Required fields are marked *