കേരള സോഷ്യല്‍ വര്‍ക്ക് അവാര്‍ഡ്: ആറ് പേര്‍ക്ക് പുരസ്കാരം

Anjana

Kerala Social Work Awards

കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് (KAPS) സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ സംസ്ഥാന സോഷ്യല്‍ വര്‍ക്ക് അവാര്‍ഡിന് ആറ് പേര്‍ അര്‍ഹരായി. സോഷ്യല്‍ വര്‍ക്ക് മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവരെയാണ് ഈ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

സോഷ്യല്‍ വര്‍ക്ക് അധ്യാപന മേഖലയിലെ നിര്‍ണായക ഇടപെടലുകള്‍ക്കുള്ള ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് രാജഗിരി സോഷ്യല്‍ സയന്‍സ് കോളേജിന്റെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നായകത്വം വഹിച്ച ഫാദര്‍ ജോസ് അലക്‌സ് സി എം ഐ തെരഞ്ഞെടുക്കപ്പെട്ടു. പ്രാക്ടീസ് മേഖലയിലെ വ്യത്യസ്തമായ ഇടപെടലുകള്‍ക്കുള്ള കര്‍മ്മശ്രേഷ്ഠ പുരസ്‌കാരത്തിന് പത്തനംതിട്ടയില്‍ നിന്നുള്ള ശ്രീ റെനി ജേക്കബും വയനാട് നിന്നുള്ള ശ്രീ. ഒ പി എബ്രഹാമും അര്‍ഹരായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സോഷ്യല്‍ വര്‍ക്ക് അധ്യാപന-പ്രാക്ടീസ് മേഖലയിലെ യുവ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കുള്ള യുവശ്രേഷ്ഠ പുരസ്‌കാരത്തിന് മൂന്നുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി മരിയന്‍ കോളേജില്‍ നിന്നുള്ള ഡോ. ജോബി ബാബു, തൃശ്ശൂരില്‍ നിന്നുള്ള ശ്രീമതി വൃന്ദ ദാസ്, കാസര്‍കോട് നിന്നുള്ള ശ്രീ. ശ്രീരാഗ് കുറുവത്ത് എന്നിവരാണ് ഈ പുരസ്കാരത്തിന് അര്‍ഹരായത്. ഒക്ടോബര്‍ 19 ശനിയാഴ്ച എറണാകുളം ഭാരത മാതാ കോളേജില്‍ നടക്കുന്ന ഒമ്പതാമത് കേരള സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസില്‍ വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് ഈ അവാര്‍ഡുകള്‍ സമ്മാനിക്കും.

Story Highlights: Kerala Association of Professional Social Workers (KAPS) announces six winners for its first State Social Work Awards

Leave a Comment