സംസ്ഥാന സ്കൂൾ കായിക മേളയും കലോത്സവവും നവംബർ 4 മുതൽ; 24,000 കായിക താരങ്ങൾ പങ്കെടുക്കും

നിവ ലേഖകൻ

Kerala School Sports Fair

സംസ്ഥാന സ്കൂൾ കായിക മേളയും കലോത്സവവും നവംബർ 4 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കായിക മേള ഒളിംപിക്സ് മാതൃകയിൽ നവംബർ 4 മുതൽ 11 വരെ എറണാകുളത്തെ 17 വേദികളിലായി നടക്കും. 24,000 കായിക പ്രതിഭകൾ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടന വേദിയിൽ ചലച്ചിത്ര താരം മമ്മൂട്ടിയെത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമ്മാനദാനം മുഖ്യമന്ത്രി നിർവഹിക്കുമെന്നും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ ഏവർറോളിംഗ് ട്രോഫി നൽകുമെന്നും മന്ത്രി പറഞ്ഞു. തക്കുടു അണ്ണാറക്കണ്ണനാണ് 2024 സ്കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലും കായിക മേള നടക്കുമെന്നും സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് മേള നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്തും, സ്കൂൾ ശാസ്ത്രമേള നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിലും നടക്കും. വിദ്യാഭ്യാസചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളെ പൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. പല സ്കൂളുകളും എൻഒസി വാങ്ങിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും, ഡിആഒ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

  ഒരു ബംഗ്ലാവും കുറേ കെട്ടുകഥകളും∙ ‘പ്രേത ബംഗ്ലാവ്’ എന്ന് വിളിപ്പേരുള്ള ബോണക്കാട് 25 ജി.ബി. ഡിവിഷൻ ബംഗ്ലാവിനെ കുറിച്ചറിയാം.

ഫീസിന്റെ പേരിൽ സ്കൂളുകളിൽ വൻ കൊള്ള നടക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. കായിക മേളയ്ക്ക് ‘ഒളിംപിക്സ്’ എന്ന പേര് ഉപയോഗിക്കാൻ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനെ സമീപിച്ചെങ്കിലും, സംഘടനയിലെ വിഭാഗീയതയെ തുടർന്ന് മറുപടി ലഭിച്ചില്ലെന്നും നിയമപ്രശ്നം ഒഴിവാക്കാൻ ആ പേര് ഉപയോഗിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: Kerala State School Sports Fair and Arts Festival to begin from November 4th, featuring 24,000 athletes and special considerations for differently-abled students.

Related Posts
കൂടൽമാണിക്യം ക്ഷേത്രം: ജാതി വിവേചന പരാതിയിൽ കഴകം ജീവനക്കാരൻ രാജിവച്ചു
caste discrimination

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടെന്ന പരാതി ഉന്നയിച്ച ബി.എ. ബാലു രാജിവച്ചു. Read more

സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

  ലഹരിവിരുദ്ധ യാത്രയ്ക്ക് കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് കോൺഫെഡറേഷന്റെ പിന്തുണ
കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലനം ആരംഭിക്കുന്നു
AI training

ഏപ്രിൽ 12 മുതൽ കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലന പരിപാടി ആരംഭിക്കുന്നു. നാലാഴ്ച Read more

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
KSRTC salary

കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു. 2020 ഡിസംബറിനു Read more

ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ: വീണാ ജോർജും കേന്ദ്ര മന്ത്രിയും ചർച്ച നടത്തി
ASHA workers incentives

കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി മന്ത്രി വീണാ ജോർജ് ചർച്ച Read more

ശബരിമല നട തുറന്നു; മേടവിഷു, വിഷു പൂജകൾക്ക് ഒരുക്കം
Sabarimala Temple Festival

മേടവിഷു ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ഏപ്രിൽ 18 വരെ Read more

വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ കെഎസ്ഇബി നിർദേശം
KSEB advertisement removal

കേരളത്തിലെ വൈദ്യുതി പോസ്റ്റുകളിൽ നിന്ന് പരസ്യ ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. Read more

  ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
എമ്പുരാൻ പ്രദർശനം തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി
Empuraan film ban

എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് Read more

ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസി പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ Read more

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടില്ല: മന്ത്രി വി ശിവൻകുട്ടി
Empuraan film controversy

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മോഹൻലാൽ, Read more

Leave a Comment