സ്കൂളുകളുടെ പ്രവർത്തനത്തിൽ കർശന നിയന്ത്രണം; സിലബസ് നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി

Anjana

Kerala school regulations

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. മന്ത്രി വി. ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കി. ആർക്കും ഒരു വീടെടുത്ത് സ്കൂൾ തുടങ്ങാവുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് മന്ത്രി വിമർശിച്ചു. എന്താണ് അവർ പഠിപ്പിക്കുന്നതെന്ന് അറിയേണ്ടതുണ്ടെന്നും അത്തരം സ്കൂളുകളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

സിലബസ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പോകുന്നതായി മന്ത്രി അറിയിച്ചു. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഓരോ ഭാഗവും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകരുടെ യോഗ്യത നിശ്ചയിക്കുന്നതിലും ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ സ്കൂളുകൾ പോലും സംസ്ഥാനത്തിന്റെ എൻഒസി വാങ്ങിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്‌കൂളിൽ മൂന്നര വയസ്സുകാരന് ചൂരൽ വടികൊണ്ട് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് കെഇആർ ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണെന്നും എന്നാൽ അടുത്ത കാലത്തായി ഈ നിബന്ധനകൾ പാലിക്കാതെയാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും വ്യക്തമായി.

Story Highlights: Minister V Sivankutty criticizes unregulated schools, announces syllabus regulations and teacher qualification checks

Leave a Comment