സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം ജനകീയ കലാരൂപങ്ങളുടെ വിരുന്നൊരുക്കി. മോഹിനിയാട്ടം, തിരുവാതിരക്കളി, നാടോടി നൃത്തം, നാടകം, ഒപ്പന തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ വേദികളിൽ അരങ്ങേറി. നിലവിൽ 215 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്തും, തൃശ്ശൂർ രണ്ടാമതും, കോഴിക്കോട് മൂന്നാമതുമാണ്.
കഴിഞ്ഞ ദിവസം ഹയർസെക്കൻഡറി വിഭാഗത്തിലെ പഞ്ചവാദ്യ മത്സരം കാണികളെ ആവേശഭരിതരാക്കി. തുടക്കം മുതൽ അവസാനം വരെ നിറഞ്ഞ വേദിയിൽ കുട്ടികൾ അവരുടെ കലാപ്രകടനം അവതരിപ്പിച്ചു. തൃശൂർ 214 പോയിന്റുമായി രണ്ടാം സ്ഥാനത്തും, കോഴിക്കോട് 213 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്.
പ്രധാന വേദിയായ എംടി – നിളയിൽ രാവിലെ 9:30 ന് ഹൈസ്കൂൾ വിഭാഗം ഒപ്പന ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇതേ വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം നടക്കും. വഴുതക്കാട് ഗവൺമെന്റ് വിമൻസ് കോളജിലെ പെരിയാർ വേദിയിൽ രാവിലെ 9:30-ന് ഹയർ സെക്കൻഡറി വിഭാഗം തിരുവാതിരക്കളിയും ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തവും അരങ്ങേറും.
ടാഗോർ തിയേറ്ററിലെ പമ്പയാർ വേദിയിൽ രാവിലെ 9:30 മുതൽ ഹൈസ്കൂൾ വിഭാഗം നാടക മത്സരങ്ങൾ നടക്കും. ഭരതനാട്യം (ആൺ), കുച്ചുപ്പുടി (ആൺ), ഹയർ സെക്കൻഡറി വിഭാഗം മാർഗംകളി, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, ചെണ്ടമേളം, കഥകളി, കൂടിയാട്ടം തുടങ്ങി വിവിധ ഇനങ്ങളും ഇന്ന് അരങ്ങിലെത്തും. കലോത്സവ ചരിത്രത്തിൽ ആദ്യമായി പണിയ വിഭാഗത്തിന്റെ തനത് കലാരൂപമായ പണിയ നൃത്തവും മത്സരത്തിനെത്തുന്നു.
Story Highlights: Kerala State School Kalolsavam’s second day features popular folk art forms, with Kannur leading the points table.