ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ കായിക മേള ഇന്ന് ആരംഭിക്കും

Anjana

Updated on:

Kerala School Athletic Meet 2024
കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം ഇന്ന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കും. ഒളിമ്പിക്സ് മാതൃകയിലുള്ള ഈ മേള പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവഹിക്കും. 17 വേദികളിലായി 39 ഇനങ്ങളിൽ 29,000 മത്സരാർത്ഥികൾ പങ്കെടുക്കും. ഗൾഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാർത്ഥികളും ഭിന്നശേഷി വിദ്യാർത്ഥികളും മേളയിൽ പങ്കെടുക്കുന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. മന്ത്രി പി രാജീവ് സംഘാടക സമിതി കൺവീനറായി 15 സബ് കമ്മിറ്റികൾക്കായിരിക്കും നടത്തിപ്പ് ചുമതല. KSTA, KP STA തുടങ്ങി അധ്യാപക സംഘടനകളും പരിപാടിയുടെ വോളന്റീയർമാരാകും. ഫോർട്ട് കൊച്ചിയിൽ നിന്നാരംഭിക്കുന്ന ദീപശിഖാ-ട്രോഫി ഘോഷയാത്ര വൈകിട്ട് 4 മണിക്ക് മഹാരാജാസ് ഗ്രൗണ്ടിലെത്തും. രാവിലെ 10 മണിയ്ക്ക് കലവറയുടെ പാൽകാച്ചൽ കർമ്മം മന്ത്രി വി ശിവൻ കൂട്ടി നിർവഹിക്കും. കായിക മേളയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതപരിഷ്കരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ടർ മെട്രോ, മെട്രോ തുടങ്ങി വിപുലമായ ഗതാഗത സൗകര്യങ്ങളാണ് മത്സരാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും ഭക്ഷണം ഒരുക്കുക. മറ്റ് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം ഒളിമ്പിക്സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്. Story Highlights: Kerala School Athletic Meet 2024 begins today with Olympic-style format and 29,000 participants

Leave a Comment