കണ്ണൂർ ജില്ലാ കളക്ടറുമായി റവന്യു മന്ത്രി കെ രാജന് നല്ല ഊഷ്മള ബന്ധമാണുള്ളതെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മന്ത്രിയും കളക്ടറും തമ്മിൽ സ്വരചേർച്ചയില്ലെന്നും, അതുമൂലം നാളെ കണ്ണൂരിൽ നടക്കേണ്ടിയിരുന്ന പരിപാടികളിൽ നിന്ന് മന്ത്രി വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നുമുള്ള വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് അവർ അറിയിച്ചു.
ആർഡിഒ മരിച്ച ദിവസം കാലത്തു തന്നെ കണ്ണൂരിലെ പരിപാടികൾ മാറ്റിവെക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. ചില പരിപാടികൾ മറ്റു ജില്ലകളിലേക്ക് മാറ്റുകയും ചെയ്തു. എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ റവന്യു വകുപ്പ് മന്ത്രി കെ രാജന് കണ്ണൂർ കളക്ടറോട് അതൃപ്തി എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു.
ഇതേതുടർന്ന് കളക്ടർ അരുൺ കെ വിജയനൊപ്പം വേദിപങ്കിടാനിരുന്ന 3 പരിപാടികൾ മന്ത്രി റദ്ദാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ. നാളെ നടക്കാനിരുന്ന കൂത്തുപറമ്പിലെയും ഇരിട്ടിയിലെയും പട്ടയമേളകളും ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവുമാണ് അതൃപ്തിയെ തുടർന്ന് മാറ്റിയതെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുകയാണ്.
Story Highlights: Revenue Minister K Rajan’s office clarifies good relations with Kannur Collector, denies reports of discord