Headlines

Headlines, Kerala News

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ കനത്ത മഴയുടെ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. കണ്ണൂർ, കാസർകോട് തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളം മുതൽ മഹാരാഷ്ട്ര വരെയുള്ള തീരത്ത് ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നത് മഴയ്ക്ക് കാരണമാകുന്നു. മധ്യ ഗുജറാത്തിനു മുകളിലെ ചക്രവാതചുഴിയും കേരള തീരത്തെ ശക്തമായ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ കാറ്റും മഴ ശക്തമാക്കുന്നു. കാസർഗോഡ് മൂന്നാംകടവ് കൂവാരയിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. ആളപായമില്ലെങ്കിലും വ്യാപക കൃഷിനാശം സംഭവിച്ചു, നിരവധി കവുങ്ങുകളും തെങ്ങുകളും നശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts