പി എസ് സി സിവില് പൊലീസ് ഓഫീസര് തസ്തികയിലേക്ക് 2043 പേരെക്കൂടി നിയമിക്കുന്നു. പ്രതീക്ഷിത ഒഴിവുകള് കൂടി കണക്കിലെടുത്താണ് ഈ നിയമനം. ഒമ്പതുമാസത്തെ പരിശീലനത്തിനുശേഷമാകും ഇവരുടെ നിയമനം പൂര്ത്തിയാകുക. 2025 ജൂണ് വരെയുണ്ടാകുന്ന വിരമിക്കല് ഒഴിവുകള് കൂടി കണക്കാക്കിയാണ് ഇത്രയും പേരെ നിയമിക്കുന്നത്.
2024ല് പിഎസ്സി നിയമന ശുപാര്ശകളുടെ എണ്ണം 30,000 കടന്നതായി അധികൃതര് അറിയിച്ചു. പല ജില്ലകളിലും നിയമന ശുപാര്ശ അയച്ചുതുടങ്ങി. ഡിസംബര് പൂര്ത്തിയാകുമ്പോള് ആകെ നിയമനങ്ങളുടെ എണ്ണം 34,000 കടക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെയുള്ള കണക്കനുസരിച്ച് 30,363 പേര്ക്കാണ് വിവിധ തസ്തികകളിലേക്ക് നിയമനശുപാര്ശ അയച്ചത്.
പിണറായി സര്ക്കാര് അവശ്യമേഖലകളില് പുതിയ തസ്തികകള് സൃഷ്ടിച്ചതും നിലവിലുള്ള ഒഴിവുകള് കൃത്യമായി റിപ്പോര്ട്ട് ചെയ്യുന്നതും സംസ്ഥാനത്ത് നിയമനങ്ങള് വര്ധിപ്പിച്ചു. 2016 മേയില് എല്ഡിഎഫ് സര്ക്കാര് വന്നശേഷം 2,65,200 പേര്ക്കാണ് നിയമന ശുപാര്ശ നല്കിയത്. എല്ഡി ക്ലര്ക്ക് തസ്തികയില് 10,511 ഉം ലാസ്റ്റ് ഗ്രേഡ് തസ്തികയില് 7800 ഉം നിയമന ശുപാര്ശ അയച്ചു. മറ്റു സംസ്ഥാനങ്ങളില് പതിനായിരത്തില് താഴെ നിയമനവുമായി പിഎസ്സി തലതാഴ്ത്തിയിരിക്കുമ്പോഴാണ് കേരളത്തില് പി എസ് സി നേട്ടങ്ങള് കൈവരിക്കുന്നത്.
Story Highlights: Kerala PSC to recruit 2043 more candidates for Civil Police Officer positions, with total appointments expected to cross 34,000 by December.