പട്ടികജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്; പിഎസ്സി ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു

Anjana

Kerala PSC Lab Technician Recruitment

പട്ടികജാതി വിദ്യാർഥികൾക്കായുള്ള സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 2024-25 അധ്യയന വർഷത്തിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ അവസരം. സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ താഴെയായിരിക്കണം.

അപേക്ഷകൾ സ്കൂൾ മുഖേന ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കണം. ഫെബ്രുവരി 15 ആണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളെ സമീപിക്കാവുന്നതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) മെഡിക്കൽ എജ്യുക്കേഷൻ സർവീസ് വകുപ്പിലെ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 26 ഒഴിവുകളാണ് നികത്തേണ്ടത്. 2025 ജനുവരി 1 വരെ അപേക്ഷ സമർപ്പിക്കാം. ഉദ്യോഗാർഥികൾ വൺ ടൈം രജിസ്ട്രേഷൻ സ്കീം വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാവൂ.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,600-75,400 രൂപ ശമ്പള സ്കെയിലിൽ നിയമനം ലഭിക്കും. നാല് ശതമാനം ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. ലോക്കോമോട്ടർ ഡിസബിലിറ്റി, സെറിബ്രൽ പാൾസി, ശ്രവണ വൈകല്യം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യതയായി സയൻസിൽ ഇന്റർമീഡിയറ്റ്/പ്രീ-ഡിഗ്രി/പ്രീ-യൂണിവേഴ്സിറ്റി (‘ബി’ ഗ്രേഡ്) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. കൂടാതെ കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എംഎൽടി) കോഴ്സ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും വേണം.

Story Highlights: Kerala PSC invites applications for Laboratory Technician Grade II posts in Medical Education Service Department, offering opportunities for SC students and differently-abled candidates.

Leave a Comment