മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ (ഒക്ടോബർ 11) നടത്താനിരുന്ന പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചതായി പിഎസ്സി ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് മഹാനവമി ദിനത്തിൽ പൊതു അവധി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ, സർവീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവയാണ് മാറ്റിവെച്ചിട്ടുള്ളത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്സി ഓഫീസ് വ്യക്തമാക്കി.
Also Read; Also Read;