കേരള പി.എസ്.സി. 55 കാറ്റഗറികളിലായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു. ഹാന്റക്സില് സെയില്സ്മാന്/ സെയില്സ് വുമണ്, ഹോമിയോപ്പതി നഴ്സ്, സര്വകലാശാലകളില് സെക്യൂരിറ്റി ഓഫീസര് തുടങ്ങി നിരവധി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്ത്ഥികള്ക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര് 30 ആണ്. കൂടുതല് വിവരങ്ങള്ക്ക് വെബ്സൈറ്റ് സന്ദര്ശിക്കാവുന്നതാണ്.
ജനറല് റിക്രൂട്ട്മെന്റ് സംസ്ഥാന തലത്തില് അസിസ്റ്റന്റ് പ്രൊഫസര് ഇന് ഫിസിക്കല് മെഡിസിന് ആന്ഡ് റിഹാബിലിറ്റേഷന്, അര്ക്കിടെക്ചറല് അസിസ്റ്റന്റ്, സെക്യൂരിറ്റി ഓഫീസര്, അസിസ്റ്റന്റ് എന്ജിനീയര്, ട്രെയിനിങ് ഇന്സ്ട്രക്ടര് (സര്വേയര്), ജൂനിയര് ഇന്സ്ട്രക്ടര് (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്), അസിസ്റ്റന്റ് തമിഴ് ട്രാന്സ്ലേറ്റര് ഗ്രേഡ് II, ഇന്സ്ട്രക്ടര് ഇന് ടെയ്ലറിങ് & ഗാര്മെന്റ് മേക്കിങ് ട്രെയിനിങ് സെന്റര്, ഡ്രാഫ്റ്റ്സ്മാന് ഗ്രേഡ് III (സിവില്)/ ഓവര്സിയര് ഗ്രേഡ് III (സിവില്)/ട്രേസര്, റീഹാബിലിറ്റേഷന് ടെക്നീഷ്യന് ഗ്രേഡ് II, കെമിസ്റ്റ്, മൈന്സ് മേറ്റ്, സെയില്സ് മാന് ഗ്രേഡ് II /സെയില്സ് വുമണ് ഗ്രേഡ് II തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ജില്ലാതലത്തില് ഹൈസ്കൂള് ടീച്ചര് (സോഷ്യല് സയന്സ്) കന്നഡ മാധ്യമം, ഹൈസ്കൂള് ടീച്ചര് (ഗണിതശാസ്ത്രം) തമിഴ് മാധ്യമം, നഴ്സ് ഗ്രേഡ് II, ബ്ലാക്ക്സ്മിതി ഇന്സ്ട്രക്ടര്, ക്ലാര്ക്ക് (വിമുക്തഭടന്മാര്മാത്രം) തുടങ്ങിയ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഉദ്യോഗാര്ത്ഥികള്ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
Story Highlights: Kerala PSC announces vacancies in 55 categories including sales positions, nurses, and security officers