കേരള സര്ക്കാരിന്റെ നോര്ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്ഡില് പബ്ളിക് റിലേഷന്സ് ഓഫീസറുടെ (PRO) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. തിരുവനന്തപുരം നോര്ക്ക സെന്ററിലാണ് ഈ ഒഴിവ്. കരാര് അടിസ്ഥാനത്തില് ഒരു വര്ഷത്തേയ്ക്കാണ് നിയമനം.
പ്രതിമാസം 35,000 രൂപ (Consolidated) ശമ്പളം ലഭിക്കും. പബ്ളിക് റിലേഷന്സ്, മാസ് കമ്മ്യൂണിക്കേഷന്സ്, ജേര്ണലിസം എന്നിവയിലൊന്നില് ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കില് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. മാധ്യമപ്രവര്ത്തനത്തിലും പബ്ളിക് റിലേഷന്സിലും മൂന്നു വര്ഷത്തെ പ്രവൃത്തി പരിചയവും വേണം.
പ്രായപരിധി 45 വയസ്സാണ്. താല്പര്യമുള്ള ഉദ്യോഗാര്ത്ഥികള് വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള് എന്നിവ സഹിതം 2024 നവംബര് 8 ന് വൈകിട്ട് 5 മണിക്കകം ceo@pravasikerala. org എന്ന ഇ-മെയിലില് അപേക്ഷ നല്കണം.
മേല്വിലാസം, ഫോണ് നമ്പര്, ഇ-മെയില് വിലാസം എന്നിവ ബയോഡാറ്റയില് ഉള്പ്പെടുത്തണം. വിശദമായ നോട്ടിഫിക്കേഷന് www. pravasikerala.
org വെബ്സൈറ്റില് ലഭ്യമാണ്.
Story Highlights: Kerala Pravasi Welfare Board invites applications for Public Relations Officer position in Thiruvananthapuram