കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പബ്ളിക് റിലേഷന്സ് ഓഫീസറുടെ (PRO) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 35,000 രൂപ (Consolidated) ശമ്പളമാണ് നൽകുന്നത്. പ്രായപരിധി 45 വയസ്സാണ്.
വിദ്യാഭ്യാസ യോഗ്യതയായി പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻസ്, ജേർണലിസം എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ആവശ്യമാണ്. കൂടാതെ മാധ്യമപ്രവര്ത്തനത്തിലും പബ്ളിക് റിലേഷന്സിലും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും വേണം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ-പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 2024 നവംബർ 6 ന് വൈകിട്ട് 5 മണിക്കകം [email protected] എന്ന ഇ-മെയിലിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് https://pravasikerala.org/ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Story Highlights: Kerala Pravasi Welfare Board invites applications for Public Relations Officer position with specific qualifications and experience requirements.