കേരള പോലീസിൽ കായികതാരങ്ങൾക്കും വനിതകൾക്കും അവസരം; ഇന്നുകൂടി അപേക്ഷിക്കാം.

Anjana

കേരളപോലീസിൽ കായികതാരങ്ങൾക്കും വനിതകൾക്കും അവസരം
കേരളപോലീസിൽ കായികതാരങ്ങൾക്കും വനിതകൾക്കും അവസരം
Representative Photo Credit: miscw

കേരള പോലീസ് ഹവിൽദാർ തസ്തികയിൽ 43 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. കായിക താരങ്ങൾക്കാണ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. അത്‌ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, സൈക്ലിംഗ്, വോളിബോൾ എന്നീ കായികമേഖലയിലെ വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. ഹാൻഡ്ബോൾ, ബേസ്ബോൾ എന്നിവയിൽ പുരുഷന്മാർക്കും നീന്തൽ വിഭാഗത്തിൽ വനിതകൾക്കും അപേക്ഷിക്കാം. പ്രായപരിധി 18-26 (അർഹതയനുസരിച്ച് ഇളവ് ലഭിക്കും).

ഹവിൽദാർ തസ്തികയിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ:

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അത്‌ലറ്റിക്സ്-19
ബാസ്ക്കറ്റ്ബോൾ-7
നീന്തൽ(സ്ത്രീ)-2
ഹാൻഡ്ബോൾ(പുരുഷൻ)-1
സൈക്ലിംഗ്-4
വോളിബോൾ-4
ഫുട്ബോൾ(പുരുഷൻ)-6

യോഗ്യത(കായികം):

 2018 ജനുവരി ഒന്നിന് ശേഷം കായിക യോഗ്യത നേടിയവർ ആയിരിക്കണം. അംഗീകൃതമായ സംസ്ഥാന മീറ്റിൽ വ്യക്തിഗത ഇനങ്ങളിൽ ഒന്ന്/രണ്ട് സ്ഥാനങ്ങൾ നേടിയവരായിരിക്കണം. സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യാൻ യോഗ്യതയുള്ളവർ ആയിരിക്കണം. സംസ്ഥാന മീറ്റിൽ (അംഗീകൃത) ടീം ഇനങ്ങളിലും (4×100 റിലേ, 4×400റിലേ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരാകാം. ഇന്റർസ്റ്റേറ്റ്, നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് മത്സരിച്ചവർ ആയിരിക്കണം.

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു /തത്തുല്യ വിജയം.

ശാരീരിക യോഗ്യത(പുരുഷൻ):
 കുറഞ്ഞ ഉയരം-168 സെ.മീ.
 നെഞ്ചളവ്-81 സെ.മീ.
 കുറഞ്ഞ വികാസം-5സെ.മീ.
ശാരീരിക യോഗ്യത(സ്ത്രീ):
 കുറഞ്ഞ ഉയരം-157 സെ.മീ.(അർഹത പ്രകാരം ഇളവ് ലഭിക്കും).

തസ്തികയും യോഗ്യതയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ അറിയാൻ  http://keralapolice.gov.in സന്ദർശിക്കുക. സെപ്റ്റംബർ 10 ആണ് അപേക്ഷിക്കാനുള്ള  അവസാന തീയതി.

Story Highlights: Kerala police Havildar vacancy open for both men and women under sports quota.