മൂവാറ്റുപുഴ എസ്ഐ കൊലപാതകശ്രമക്കേസിലെ പ്രതിയും പെരുമ്പാവൂരില് പൊലീസുകാരനെ ഇടിച്ച കേസ് പ്രതിയും പിടിയില്

Kerala police arrest

**മൂവാറ്റുപുഴ ◾:** മൂവാറ്റുപുഴയില് എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും പെരുമ്പാവൂരില് പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് പരുക്കേല്പ്പിച്ച കേസിലെ പ്രതിയും പിടിയിലായി. കല്ലൂര്ക്കാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ മുഹമ്മദിനെ കാറിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ രണ്ടാം പ്രതി തൊടുപുഴ സ്വദേശി ആസിഫ് നിസ്സാറിനെയാണ് ഇടുക്കി മൂലമറ്റത്തു നിന്ന് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര് പെരുമാനി സ്വദേശി ജിഷ്ണുവിനെയാണ് പെരുമ്പാവൂരില് പൊലീസ് അറസ്റ്റ് ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കല്ലൂര്ക്കാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ മുഹമ്മദിനെ കാറിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെക്കുറിച്ച് പൊലീസിന് കൂടുതല് വിവരം ലഭിച്ചത് ഒന്നാം പ്രതി മുഹമ്മദ് ഷെരീഫിനെ ചോദ്യം ചെയ്തതില് നിന്നാണ്. ഇതിന്റെ അടിസ്ഥാനത്തില് ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടര്ന്ന് കല്ലൂര്ക്കാട് പൊലീസ് മൂലമറ്റത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മണക്കാട് സ്വദേശി മുഹമ്മദ് ഷെരീഫിനെ പൊലീസ് കസ്റ്റഡിയില് വിശദമായി ചോദ്യം ചെയ്തിരുന്നു. വാഹന പരിശോധനയ്ക്കിടെയാണ് എസ് ഐയെ കാറിടിച്ച് കൊലപ്പെടുത്താന് ശ്രമിച്ചത്.

തുടര്ന്ന് ആസിഫിനെ മൂവാറ്റുപുഴ കോടതിയില് ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. അതേസമയം പെരുമ്പാവൂരില് പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് പരുക്കേല്പ്പിച്ച കേസിലെ പ്രതിയും പിടിയിലായി. ജിഷ്ണുവുമായി പിണങ്ങി കഴിയുന്ന ഇയാളുടെ ഭാര്യയുടെ കോടനാട്ടെ വീട്ടില്നിന്ന് കുട്ടികളെ കാറില് കയറ്റി കൊണ്ടുപോയി എന്ന് പൊലീസില് പരാതി ലഭിച്ചിരുന്നു. നേരത്തെ മൂവാറ്റുപുഴ കോടതിയില് കീഴടങ്ങിയ ഒന്നാം പ്രതി മുഹമ്മദ് ഷെരീഫ് ഷംസുദ്ദീനെ പൊലീസ് കസ്റ്റഡിയില് വാങ്ങിയ ശേഷം തെളിവെടുപ്പുള്പ്പടെ പൂര്ത്തിയാക്കിയിരുന്നു.

  യുവതിയുടെ ആത്മഹത്യ: വിദേശനാണ്യ തട്ടിപ്പ് നടത്തിയ ഗുജറാത്ത് സ്വദേശിക്കെതിരെ കേസ്

വളയന്ചിറങ്ങറയില് വച്ച് കാറ് ശ്രദ്ധയില്പ്പെട്ട പൊലീസുകാര് വാഹനത്തിന് അരികിലേക്ക് എത്തിയപ്പോള് തുറന്നു പിടിച്ച ഡോറുമായി കാര് പ്രതി ഓടിച്ചുപോവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ലഭിച്ച സന്ദേശത്തെ തുടര്ന്നാണ് കണ്ട്രോള് റൂം വെഹിക്കിള് പരിശോധനയ്ക്ക് ഇറങ്ങിയത്. പെരുമ്പാവൂര് പൊലീസ് കണ്ട്രോള് റൂം വാഹനത്തിലെ ജയ്സണ് എന്ന പൊലീസുദ്യോഗസ്ഥനെയാണ് ജിഷ്ണു കാറിടിച്ച് പരുക്കേല്പ്പിച്ചത്. കാറിലും പൊലീസ് വാഹനത്തിനും ഇടയില്പ്പെട്ട പൊലീസുദ്യോഗസ്ഥനായ ജെയ്സന്റെ കൈയ്ക്ക് പരുക്കേല്ക്കുകയായിരുന്നു.

ഒന്നാം പ്രതി മുഹമ്മദ് ഷെരീഫ് ഷംസുദ്ദീന് നേരത്തെ കീഴടങ്ങിയിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ALSO READ: പത്തനംതിട്ടയിൽ കെഎസ്യു പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിന്റെ നിർദ്ദേശം

ALSO READ: സമൂഹത്തിന്റെ പൊതുബോധ മണ്ഡലത്തില് സ്ത്രീകളുടെ തുടര്ച്ചയായ ഇടപെടലുകള് അനിവാര്യം: അഡ്വ. പി സതീദേവി

ALSO READ: ‘കാവിക്കൊടി ദേശീയ പതാകയാക്കണം’: ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ച ബിജെപി നേതാവിനെതിരെ പരാതി

  കൊച്ചിയിൽ വൻ ഡിജിറ്റൽ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് 27 ലക്ഷം രൂപ

Story Highlights: Second accused in SI murder attempt case in Muvattupuzha and accused in Perumbavoor police officer car collision case arrested.

Related Posts
അട്ടപ്പാടിയിൽ മതിയായ സമയത്ത് ആശുപത്രിയിലെത്തിക്കാന് സാധിക്കാത്തതിനാല് കുട്ടികള് മരിച്ചെന്ന് ആരോപണം
Attappadi children death

പാലക്കാട് അട്ടപ്പാടിയില് വീടിന്റെ ചുവരിടിഞ്ഞ് കുട്ടികള് മരിച്ച സംഭവത്തില് ഗുരുതര ആരോപണവുമായി കുടുംബം. Read more

ആർഎസ്എസ് ഗണഗീതം വിദ്യാർത്ഥികൾ പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
RSS ganageetham

ആർഎസ്എസ് ഗണഗീതം സ്കൂൾ വിദ്യാർത്ഥികൾ പാടിയതിനെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ന്യായീകരിച്ചു. ഗണഗീതത്തിൽ Read more

വേണുവിന്റെ മരണം: ചികിത്സാ പിഴവില്ലെന്ന് കണ്ടെത്തൽ
Thiruvananthapuram medical college

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവം. ചികിത്സാ മാനദണ്ഡങ്ങൾ Read more

കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും
Travancore Devaswom Board

മുൻ മന്ത്രി കെ. രാജുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി നിയമിക്കാൻ തീരുമാനിച്ചു. Read more

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
medical college strike

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി Read more

  കേരളത്തിൽ സ്വർണ്ണവില വീണ്ടും കൂടി; ഒരു പവൻ 89,960 രൂപയായി
മെത്താഫിറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
methamphetamine case

താമരശ്ശേരി തലയാട് സ്വദേശിയായ റഫ്സിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എക്സൈസ് സംഘം Read more

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ടു
Vehicle Accident

തിരുവനന്തപുരം വാമനപുരത്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. എതിരെ Read more

ഒല്ലൂരിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
cannabis hash oil arrest

ഒല്ലൂരിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി 25 വയസ്സുള്ള യുവാവ് പിടിയിലായി. Read more

ആർഎസ്എസ് ഗണഗീതം വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ; വിമർശനവുമായി ബിജെപി
Southern Railway GangaGita

ദക്ഷിണ റെയിൽവേയുടെ എക്സ് അക്കൗണ്ടിൽ ആർഎസ്എസ് ഗണഗീതം വീണ്ടും പ്രത്യക്ഷപ്പെട്ടത് വിവാദമായി. എറണാകുളം Read more

വെഞ്ഞാറമൂട്ടിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്
Car accident

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ കാർ Read more