സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ ഫലങ്ങൾ പ്രഖ്യാപിച്ചു. 87.94% ആണ് വിജയശതമാനം.
ഓഗസ്റ്റ് 11 മുതൽ സേ പരീക്ഷകൾ നടത്തുമെന്ന് അറിയിച്ചു. 90.52% പേർ സയൻസ് വിഭാഗത്തിൽ ഉപരിപഠനത്തിന് യോഗ്യത നേടി. 80.4% പേർ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ യോഗ്യത നേടിയപ്പോൾ 89.13% ശതമാനം പേരാണ് കൊമേഴ്സ് വിഭാഗത്തിൽ യോഗ്യത നേടിയത്.
ആകെ 373788 പേർ പരീക്ഷ എഴുതിയതിൽ 323802 പേരാണ് വിജയിച്ചത്. 2004 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ നടത്തിയത്.
എറണാകുളം ജില്ലയിലാണ്(91.11%) ഇത്തവണ വിജയശതമാനം കൂടുതലുള്ളത്. ഏറ്റവും കുറവ് വിജയശതമാനം രേഖപ്പെടുത്തിയിരിക്കുന്നത് പത്തനംതിട്ട ജില്ലയിൽ ആണ്(82.53%).
ജൂലൈ 31 വരെയാണ് വിദ്യാർഥികൾക്ക് സേ പരീക്ഷകൾക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാൻ കഴിയുന്നത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ കൂടുതലുള്ള ജില്ല മലപ്പുറമാണ്. ഓപ്പൺ സ്കൂളുകളിൽ 53 ശതമാനമാണ് വിജയം.
ഫലമറിയാൻ ചുവടെയുള്ള വെബ്സൈറ്റുകൾ സന്ദർശിക്കുക:
http://keralaresults.nic.in
https://www.prd.kerala.gov.in
https://results.kite.kerala.gov.in
http://www.dhsekerala.gov.in
https://kerala.gov.in
Story Highlights: Kerala plus two exam results declared.