കേരളത്തിൽ ഉള്ളി വില കുതിക്കുന്നു; സവാളയ്ക്ക് 85 രൂപ, വെളുത്തുള്ളിക്ക് 330 രൂപ

Anjana

Kerala onion price hike

സംസ്ഥാനത്ത് ഉള്ളിയുടെ വില ഉയർന്നുതന്നെ തുടരുകയാണ്. സവാളയ്ക്ക് കിലോയ്ക്ക് 85 രൂപയും, ചെറിയ ഉള്ളിക്ക് 60 രൂപയും, വെളുത്തുള്ളിക്ക് 330 രൂപയുമാണ് നിലവിലെ വില. വെളുത്തുള്ളിയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. സവാള വിലയുടെ വർധനവ് മറ്റ് വിഭവങ്ങളുടെ വിൽപ്പനയെയും ബാധിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ മാർക്കറ്റുകൾ ഉണർന്ന് തുടങ്ങിയിട്ടുണ്ടെങ്കിലും, പുതിയ വിളവെടുത്ത ഉള്ളി എത്തുന്നില്ല. നിലവിലുള്ള സ്റ്റോക്കാണ് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കുന്നത്. കേരളത്തിൽ നിന്നും പോകുന്ന വാഹനങ്ങൾക്ക് ദിവസങ്ങൾ കാത്തിരുന്ന ശേഷമാണ് ഉള്ളി ലഭിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാലാവസ്ഥ അനുകൂലമായി തുടർന്നാൽ ഒരാഴ്ചക്കുള്ളിൽ പ്രതിസന്ധി മറികടക്കാമെന്നാണ് പ്രതീക്ഷ. എന്നാൽ, മഴ തുടർന്നാൽ സവാള വില 100 രൂപ കടക്കുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു. കേരളത്തിൽ പല സ്ഥലങ്ങളിലും സവാളയുടെ മൊത്തവില 75 രൂപ കടന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യത്തിന് ഉള്ളി എത്താതെ വില കുറയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. അതേസമയം, ദീപാവലിക്ക് ശേഷം മാർക്കറ്റുകൾ തുറന്നതോടെ സംസ്ഥാനത്തേക്ക് സവാള എത്തിത്തുടങ്ങിയിട്ടുണ്ട്.

Story Highlights: Onion prices continue to soar in Kerala, with shallots at Rs 60/kg and garlic at Rs 330/kg

Leave a Comment