കണ്ണാടിക്കല് ഗ്രാമത്തിന്റെ നഷ്ടം: അര്ജുനെ ഏറ്റുവാങ്ങി കേരളം

നിവ ലേഖകൻ

Arjun Kannadikkal Shirur landslide

കഴിഞ്ഞ എഴുപതോളം ദിവസങ്ങളായി മലയാളികളുടെ പ്രാര്ത്ഥനയില് ഉണ്ടായിരുന്ന ഷിരൂര് മണ്ണിടിച്ചിലും ഗംഗാവലിപ്പുഴയും ആഴങ്ങളില് മറഞ്ഞ ലോറിയും ഒടുവില് കണ്ടെത്തി. ലോറിയും അതില് മൃതദേഹവും കിട്ടിയപ്പോള് അര്ജുനായി കേരളമാകെ കണ്ണീര് വാര്ത്തു. കണ്ണാടിക്കല് എന്ന ചെറുഗ്രാമത്തിന്റെ നഷ്ടം വളരെ ആഴത്തിലുള്ളതാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏതുകാര്യത്തിനും ഓടിയെത്തുന്ന ഒരു പൊതുപ്രവര്ത്തകനെ കൂടിയാണ് നാടിന് നഷ്ടമായിരിക്കുന്നത്. കണ്ണാടിക്കല് യുവജന ആര്ട്ട്സ് ക്ലബ്ബിന്റെ പ്രവര്ത്തക സമിതി അംഗവും ഡിവൈഎഫ്ഐ പ്രവര്ത്തകനുമായിരുന്നു അര്ജുന്. മെഡിക്കല് കോളജില് രോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കും പൊതിച്ചോറുകളുമായെത്തുന്ന സാമൂഹ്യ പ്രതിബന്ധതയുള്ള ആ യുവാവിന്റെ വിയോഗം നാടിന് ഇന്നും ഉള്ക്കൊള്ളാനായിട്ടില്ല.

വഴിയരികില് കണ്ണീര്പൂക്കളുമായി കാത്തുനില്ക്കുകയാണ് നാട്ടുകാര്. ഇവിടെ അര്ജുനെ അറിയാത്ത ആരുമില്ലെന്നാണ് നാട്ടുകാര് പറയുന്നത്. വികാര നിര്ഭരമായാണ് കേരളം അര്ജുനെ ഏറ്റുവാങ്ങിയത്.

കേരള – കര്ണാടക അതിര്ത്തിയായ തലപ്പാടിയില് വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് അന്തിമോപചാരം അര്പ്പിച്ചു. കോഴിക്കോട് ജില്ലാ അതിര്ത്തിയായ അഴിയൂരില് സര്ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ. കെ ശശീന്ദ്രന് മൃതദേഹം ഏറ്റുവാങ്ങി.

  കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; അയൽവാസിക്കും പരിക്ക്

പൂളാടിക്കുന്നില് നിന്ന് ആരംഭിക്കുന്ന വിലാപയാത്രയ്ക്ക് ലോറി ഡ്രൈവര്മാരും കണ്ണാടിക്കലില് നിന്ന് ജനകീയ കൂട്ടായ്മയും നേതൃത്വം നല്കും. ഒരു മണിക്കൂര് നേരം വീട്ടില് പൊതുദര്ശത്തിന് വെച്ചശേഷം പതിനൊന്ന് മണിയോടെ സംസ്കാര ചടങ്ങുകള് നടത്താനാണ് തീരുമാനം.

Story Highlights: Kerala mourns Arjun, a beloved social worker from Kannadikkal village, found after 70 days in Shirur landslide

Related Posts
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറത്ത് 18കാരി മരിച്ചത് നിപ ബാധിച്ച്; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala Nipah Virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിയുടെ Read more

സംസ്ഥാനത്ത് 345 പേർ നിരീക്ഷണത്തിൽ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala Nipah Virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. Read more

  വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

  ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
school innovation marathon

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തെ Read more

Leave a Comment