കേരളത്തിലെ 14 ജില്ലകളിലും നാളെ മോക്ഡ്രിൽ നടക്കുമെന്നാണ് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. എയർ റെയിഡ് സൈറൺ സ്ഥാപിക്കൽ, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകുന്നതും മോക്ഡ്രില്ലിന്റെ ഭാഗമായിരിക്കും.
\
കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മോക്ഡ്രിൽ സംഘടിപ്പിക്കുന്നുണ്ട്. വ്യോമാക്രമണം ഉണ്ടായാല് എന്തൊക്കെ മുന്കരുതലുകള് പാലിക്കണം എന്നതിനെക്കുറിച്ചുള്ള പരിശീലനമാണ് നൽകുക. ജില്ലാ കളക്ടർമാരുടെയും ജില്ലാ ഫയർ ഓഫിസർമാരുടെയും നേതൃത്വത്തിലായിരിക്കും മോക്ഡ്രിൽ നടക്കുക.
\
കേരളത്തിൽ വളരെ നാളുകൾക്ക് ശേഷം നടക്കുന്ന സിവിൽ ഡിഫൻസ് മോക്ഡ്രില്ലാണിത്. ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം ചേർന്നു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങൾക്ക് പുറമെ മറ്റ് ജില്ലകളിലും മോക്ഡ്രില്ലുകൾ നടക്കും.
\
വൈകീട്ട് നാല് മണിക്കാണ് മോക്ഡ്രില്ലുകൾ ആരംഭിക്കുക. കേരളത്തിന് പുറമെ 259 ഇടങ്ങളിലും നാളെ മോക്ഡ്രില്ലുകൾ ഉണ്ട്. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു.
\
സിവിൽ ഡിഫൻസ് മോക്ഡ്രില്ലുകൾ സംഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിർദേശം. കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഈ മോക്ഡ്രില്ലിലൂടെ വ്യോമാക്രമണ സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജത ഉറപ്പാക്കുകയാണ് ലക്ഷ്യം.
Story Highlights: Mock drills will be conducted in all 14 districts of Kerala tomorrow in the wake of the Pahalgam terror attack.