കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിലാണ് ഒഴിവ്. 37,400 – 79,000 രൂപ ശമ്പള സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് ശമ്പള സ്കെയിലുകളിലുള്ളവരെയും പരിഗണിക്കും. 35,600-75,400, 31,100-66,800, 27,900-63,700, 26,500-60,700 എന്നീ സ്കെയിലുകളിലെ ജീവനക്കാർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.medicalcouncil.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകർ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി സഹിതം അപേക്ഷ സമർപ്പിക്കണം. കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറവും ബയോഡേറ്റയും സഹിതം അപേക്ഷിക്കണം. മേയ് 24ന് വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 35 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം.
Story Highlights: Kerala State Medical Council invites applications for the Public Relations Officer post.