ആലപ്പുഴ ഗവ. ടി ഡി മെഡിക്കല് കോളേജ് ആശുപത്രിയില് ഡാറ്റ എന്ട്രി ഓപ്പറേറ്റര് തസ്തികയിലേക്ക് താല്ക്കാലിക ഒഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്. യോഗ്യരായ ഉദ്യോഗാര്ഥികളില് നിന്നും അപേക്ഷകള് ക്ഷണിച്ചിട്ടുണ്ട്. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് നിയമനം നടത്തുക.
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്ക്ക് ഗവണ്മെന്റ് അംഗീകൃത ബിരുദവും കമ്പ്യൂട്ടര് ആപ്ലിക്കേഷനില് ഡിപ്ലോമയും ഉണ്ടായിരിക്കണം. ഗവ. മെഡിക്കല് കോളേജ് ആശുപത്രി, ജനറല് ആശുപത്രി, ജില്ലാ ആശുപത്രി, മറ്റു സര്ക്കാര് ആശുപത്രികള് എന്നിവയില് ഏതെങ്കിലും ഒന്നില് ആറുമാസത്തെ പ്രവൃത്തിപരിചയം ഉള്ളവര്ക്ക് മുന്ഗണന ലഭിക്കും. 2024 ഡിസംബര് ഒന്നിന് 40 വയസ്സില് കൂടുതല് പ്രായമുള്ളവര് അപേക്ഷിക്കരുത്.
താല്പര്യമുള്ള ഉദ്യോഗാര്ഥികള് സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള് സഹിതം ഡിസംബര് 26 ന് വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷ സമര്പ്പിക്കണം. കൂടുതല് വിവരങ്ങള്ക്ക് 0477 2282021 എന്ന നമ്പറില് ബന്ധപ്പെടാവുന്നതാണ്.
മറ്റൊരു തൊഴിലവസരം കാസർഗോഡ് ഗവ. ഐ.ടി.ഐ.യില് ഡ്രാഫ്റ്റ്സ്മാന് സിവില് ട്രേഡില് നിലവിലുള്ള ഒഴിവിലേക്കാണ്. ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഗസ്റ്റ് ഇന്സ്ട്രക്ടര് തസ്തികയിലേക്കുള്ള കൂടികാഴ്ച ഡിസംബര് 31 ന് രാവിലെ 10 മണിക്ക് നടക്കും. സംവരണ വിഭാഗത്തില് അപേക്ഷകരില്ലെങ്കില് പൊതു വിഭാഗത്തിലുള്ളവരെയും പരിഗണിക്കുന്നതാണ്.
ഈ തസ്തികയ്ക്ക് സിവില് എഞ്ചിനീയറിങ്ങില് ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. അല്ലെങ്കില് ബന്ധപ്പെട്ട ട്രേഡില് മൂന്ന് വര്ഷത്തെ പ്രവര്ത്തി പരിചയത്തോടെയുള്ള എന്.ടി.സി, അല്ലെങ്കില് ഒരു വര്ഷത്തെ പ്രവര്ത്തി പരിചയത്തോടെയുള്ള എന്.എ.സി ആയിരിക്കണം. കൂടുതല് വിവരങ്ങള്ക്ക് 04994256440 എന്ന നമ്പറില് ബന്ധപ്പെടാവുന്നതാണ്.
Story Highlights: Alappuzha Govt. TD Medical College Hospital and Kasaragod Govt. ITI announce job vacancies for Data Entry Operator and Guest Instructor positions respectively.