കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിന്റെ 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്ന ഈ കോഴ്സിന് സർക്കാർ അംഗീകാരമുണ്ട്. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കാലാവധി. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. 25,000/- രൂപയാണ് കോഴ്സ് ഫീസ്.
ഫോട്ടോ ജേർണലിസം എന്നത് വാർത്തകൾ പറയാൻ ചിത്രങ്ങൾ ഉപയോഗിക്കുന്ന പത്രപ്രവർത്തനമാണ്. സാധാരണയായി നിശ്ചല ചിത്രങ്ങളെ മാത്രമാണ് ഇത് സൂചിപ്പിക്കുന്നതെങ്കിലും, ബ്രോഡ്കാസ്റ്റ് ജേണലിസത്തിൽ ഉപയോഗിക്കുന്ന വീഡിയോയെയും ഇത് സൂചിപ്പിക്കാം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ www.keralamediaacademy.org വെബ്സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 23 ആണ്. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി സെന്ററിൽ 8281360360, 0484-2422275 എന്നീ നമ്പറുകളിലും, തിരുവനന്തപുരം സെന്ററിൽ 9447225524, 0471-2726275 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
Story Highlights: Kerala Media Academy invites applications for 13th batch of Photojournalism course in Kochi and Thiruvananthapuram centers