സയ്യിദ് മുഷ്താഖ് അലി ട്രോഫി: മഹാരാഷ്ട്രയോട് കേരളത്തിന് തോല്വി; ദിവ്യാങ് ഹിങ്കാനേക്കറുടെ മികവില് അവസാന പന്തില് വിജയം

നിവ ലേഖകൻ

Syed Mushtaq Ali Trophy Kerala Maharashtra

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തില് കേരളത്തിന് തോല്വി നേരിട്ടു. മഹാരാഷ്ട്രയാണ് നാല് വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 187 റണ്സെടുത്തു. ഓപണര്മാരായ ക്യാപ്റ്റന് സഞ്ജു സാംസണും രോഹന് കുന്നുമ്മലും ചേര്ന്ന് കേരളത്തിന് അതിവേഗത്തിലുള്ള തുടക്കം നല്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രോഹന് 24 പന്തില് നിന്ന് അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 45 റണ്സ് നേടി ടോപ് സ്കോററായി. മുഹമ്മദ് അസറുദ്ദീന് 29 പന്തില് 40 റണ്സെടുത്ത് പുറത്തായി. 25 പന്തില് 40 റണ്സുമായി സച്ചിന് ബേബി പുറത്താകാതെ നിന്നു. 14 പന്തില് 24 റണ്സടിച്ച അബ്ദുല് ബാസിതും തിളങ്ങി. സഞ്ജു സാംസണ് 19 റണ്സ് മാത്രമാണ് നേടിയത്.

മറുപടി ബാറ്റിങ്ങില് മഹാരാഷ്ട്ര ഒരു പന്ത് ബാക്കി നില്ക്കെ ആറ് വിക്കറ്റിന് 189 റണ്സ് നേടി വിജയം സ്വന്തമാക്കി. മത്സരം അവസാന അഞ്ച് ഓവറുകളിലേക്ക് കടക്കുമ്പോള് മഹാരാഷ്ട്രക്ക് ജയിക്കാന് 60 റണ്സിലേറെ വേണ്ടിയിരുന്നു. കളി കേരളത്തിന് അനുകൂലമായേക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ഒറ്റയാള് മികവുമായി ദിവ്യാങ് ഹിങ്കാനേക്കര് കളം നിറഞ്ഞത്. 18 പന്തില്നിന്ന് 43 റണ്സുമായി പുറത്താകാതെ നിന്ന ദിവ്യാങ് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. അവസാന ഓവര് വരെ ആവേശം നിറഞ്ഞുനിന്നിരുന്നു. ആദ്യ കളിയില് കേരളം സര്വീസസിനെ തോല്പ്പിച്ചിരുന്നു.

Story Highlights: Kerala loses to Maharashtra in Syed Mushtaq Ali Trophy, despite strong batting performance

Related Posts
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പര സ്വന്തമാക്കി
India vs South Africa

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. യശസ്വി ജയ്സ്വാൾ Read more

സ്വർണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയായി. Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

വിരാട് കോഹ്ലിയുടെ സെഞ്ച്വറി പ്രകടനം; ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിലെ ടിക്കറ്റുകൾ വിറ്റുതീർന്നു
Virat Kohli century

വിരാട് കോഹ്ലിയുടെ മികച്ച ഫോം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ടിക്കറ്റ് വില്പനയ്ക്ക് ഉണർവേകുന്നു. Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

ആഷസ് ടെസ്റ്റ്: ഗാബയിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ, റൂട്ട് സെഞ്ച്വറി നേടി
Ashes Test

ഗാബയിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യ Read more

താനെയിൽ മദ്യലഹരിയിൽ സുഹൃത്തിനെ ക്ലീനിംഗ് മോപ്പ് ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി; 28-കാരൻ അറസ്റ്റിൽ
Cleaning Mop Murder

താനെയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ ക്ലീനിംഗ് മോപ്പ് ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയ 28-കാരനെ Read more

വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Venjaramoodu attack case

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ Read more

Leave a Comment