കോവിഡ് പ്രതിസന്ധികൾ ജനജീവിതം ദുഷ്കരമാക്കിയെന്ന് പ്രതിപക്ഷം. തുടർന്ന് കോവിഡ് ഏൽപ്പിച്ച ആഘാതങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് നോട്ടീസ് നൽകിയത്.
കോവിഡ് കാരണം ജീവിതം വഴിമുട്ടിയ പത്തോളം പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം നിലനിൽക്കെ ജനങ്ങൾ അനുഭവിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും പ്രതിപക്ഷം ചുണ്ടക്കാട്ടി.
മറുപടിയായി സംസ്ഥാനം നേരിടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണെന്നും എന്നിരുന്നാലും ആരോഗ്യസംരക്ഷണത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഭക്ഷണസാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
Story Highlights: Kerala legislative assembly about Covid and its effects on people.