**തിരുവനന്തപുരം◾:** സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല എഡിജിപി എച്ച്. വെങ്കിടേഷിന് ലഭിച്ചു. മനോജ് എബ്രഹാം ഒഴിയുന്ന സ്ഥാനത്തേക്കാണ് ഈ നിയമനം. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ് എച്ച്. വെങ്കിടേഷ്.
പുതിയ ഡിജിപി ചുമതലയേൽക്കുന്നതോടെ സംസ്ഥാന പോലീസ് സേനയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ക്രമസമാധാന ചുമതല ഡിജിപി തന്നെ ഏറ്റെടുക്കണമെന്ന നിർദ്ദേശവും സർക്കാരിന് മുന്നിലുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതോടെ ഈ നിർദ്ദേശം മാറ്റിവെക്കുകയും എച്ച്. വെങ്കിടേഷിനെ നിയമിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
മനോജ് എബ്രഹാമിനെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചിട്ടുണ്ട്. മെയ് ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. 1994 ബാച്ച് ഐപിഎസ് ഓഫീസറാണ് മനോജ് എബ്രഹാം. ക്രമസമാധാന ചുമതല ആർക്കു നൽകണമെന്ന കാര്യത്തിൽ സർക്കാർ ധർമ്മസങ്കടത്തിലായിരുന്നു.
Story Highlights: ADGP H Venkatesh appointed as the new law and order in-charge of Kerala, replacing Manoj Abraham.