പൊതുപ്രവേശന പരീക്ഷകൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ ‘കീ ടു എൻട്രൻസ്’ പരിശീലന പരിപാടി

Anjana

Key to Entrance program Kerala

കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികൾക്കായി പുതിയ പരിശീലന പരിപാടി ആരംഭിച്ചു. കീമും നീറ്റും ഉൾപ്പെടെയുള്ള പൊതുപ്രവേശന പരീക്ഷകൾക്കായി സ്കൂൾ തലം മുതൽ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൈറ്റിന്റെ നേതൃത്വത്തിൽ ‘കീ ടു എൻട്രൻസ്’ എന്ന പേരിൽ ആവിഷ്കരിച്ച ഈ പദ്ധതിയുടെ ഭാഗമായുള്ള www.entrance.kite.kerala.gov.in എന്ന പോർട്ടൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

പരിശീലന ക്ലാസുകൾ തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും. എല്ലാ വിദ്യാർഥികളെയും രജിസ്റ്റർ ചെയ്യിക്കുന്നതോടൊപ്പം, സ്കൂൾ കോഡും അഡ്മിഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യാൻ സാധിക്കും. ഓരോ വിഷയത്തിലും അരമണിക്കൂർ ക്ലാസുകൾ ഉണ്ടായിരിക്കും. ക്ലാസിനുശേഷം പോർട്ടലിൽ മോക് ടെസ്റ്റും അസൈൻമെന്റുകളും നൽകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓരോ പരീക്ഷയിലുമുള്ള സ്കോർ വെബ്സൈറ്റിൽ പരിശോധിക്കാൻ സാധിക്കും. ക്ലാസിനുശേഷം യുട്യൂബ് ചാനലിലും ഉള്ളടക്കം ലഭ്യമാക്കും. ക്ലാസിനുള്ള സാങ്കേതിക സൗകര്യം വേണമെങ്കിൽ സ്കൂളിൽ ഒരുക്കും. ഈ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് പൊതുപ്രവേശന പരീക്ഷകൾക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ സാധിക്കും.

Story Highlights: Kerala Education Department launches ‘Key to Entrance’ program to prepare students for competitive exams like KEAM and NEET

Leave a Comment