കേരളത്തിൽ ആദ്യമായി പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് ആരംഭിക്കുന്നു

Anjana

Prosthetics and Orthotics Degree Course Kerala

കേരളത്തിൽ ആദ്യമായി പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് ആരംഭിക്കുന്നുവെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്വയംഭരണസ്ഥാപനമായ നിപ്മറിലാണ് നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്സ് (ബിപിഒ) ആരംഭിക്കുന്നത്. കൃത്രിമ കൈകാലുകൾ, വീൽ ചെയറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായക ഉപകരണങ്ങൾ എന്നിവയുടെ ആവശ്യകതാ നിർണ്ണയം, ഗുണമേന്മാ നിർണ്ണയം, ഉത്പാദനം എന്നിവയിൽ പ്രൊഫഷണൽ പരിശീലനം നൽകുന്ന കോഴ്സാണിത്.

ഈ പ്രൊഫഷണൽ ബിരുദത്തിന് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ആർട്ടിഫിഷ്യൽ ലിമ്പ് സെന്ററുകൾ എന്നിവയിൽ മികച്ച തൊഴിൽ സാധ്യതയുണ്ട്. വിദേശത്തും ഈ കോഴ്സിന് നല്ല അവസരങ്ങളുണ്ട്. ദേശീയതലത്തിൽ ആർസിഐ അംഗീകാരമുള്ള അറുനൂറ് ബിരുധാരികൾ മാത്രമാണുള്ളത്, കേരളത്തിലാകട്ടെ അറുപതിൽ താഴെ മാത്രം. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എൽബിഎസിനാണ് കോഴ്സിന്റെ പ്രവേശന ചുമതല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടക്കത്തിൽ 20 കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. പ്ലസ് ടു തലത്തിൽ ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചവർക്കാണ് യോഗ്യത. പാരാ മെഡിക്കൽ കോഴ്സുകൾക്കായി എൽബിഎസിൽ രജിസ്റ്റർ ചെയ്തവർ ഈ കോഴ്സിന് ഓപ്ഷൻ നൽകണമെന്ന് മന്ത്രി അറിയിച്ചു. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ കോഴ്സിന്റെ അക്കാദമിക് നിയന്ത്രണം കേരളാ ഹെൽത്ത്‌ സയൻസ് സർവ്വകലാശാലക്കാണ്. പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Story Highlights: Kerala introduces first Bachelor’s degree in Prosthetics and Orthotics at NIPMR, offering professional training and job opportunities in medical field.

Leave a Comment