കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെട്ടു; രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങിനെ വിമർശിച്ച് ഹൈക്കോടതി.

നിവ ലേഖകൻ

രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങ്
വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കും.

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള് ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം ലംഘിച്ചു. വിവാഹത്തിൽ നിരവധി പേർ പങ്കെടുത്തുവെന്നും വിവാഹത്തിന്റെ ദൃശ്യങ്ങളില് വലിയ ആള്ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ സ്വമേധയ എടുത്ത കേസ് പരിഗണിക്കവേ കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി വിമർശിച്ചു.

എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു. വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കും.

കോടതി കല്യാണ വീഡിയോ പരിശോധിക്കുകയും കല്യാണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കാനും നിർദ്ദേശം നൽകി. കേസിൽ തൃശൂർ എസ്പി, രവി പിള്ള, സെക്ടറൽ മജിസ്ട്രേറ്റ് എന്നിവരെ കോടതി കക്ഷി ചേർത്തു.

  ചർമ്മനിറത്തിന്റെ പേരിലുള്ള വിമർശനത്തിനെതിരെ ശാരദ മുരളീധരന് പിന്തുണയുമായി വി ഡി സതീശൻ

സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ കെ ബാബുവും, അനിൽ കെ നരേന്ദ്രനും അടങ്ങുന്ന ബെഞ്ച് സ്വമേധയാ കേസെടുത്തത്. കേസ് ഒക്ടോബർ 5ന് വീണ്ടും പരിഗണിക്കും.
സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം

Story highlight : kerala highcourt criticizes Ravi Pillai son’s marriage.

Related Posts
പത്തനംതിട്ടയിൽ 300+ ഐടി ജോലികൾ; വർക്ക് ഫ്രം ഹോം സൗകര്യവും
IT jobs Pathanamthitta

പത്തനംതിട്ട ജില്ലയിലെ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

മുനമ്പം സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു
Munambam Protest

മുനമ്പം സമരത്തിന്റെ ഭാഗമായി 50 പേർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ Read more

വീണാ വിജയൻ വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ Read more

വീണ വിജയനെതിരായ നടപടി: രാഷ്ട്രീയ ഗൂഢാലോചനയെന്ന് ടി പി രാമകൃഷ്ണൻ
Veena Vijayan SFIO

വീണാ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി Read more

ആശാ വർക്കർമാരുടെ സമരം തുടരുന്നു; ഇന്ന് വീണ്ടും ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാധ്യത
Asha workers strike

ആശാ വർക്കർമാരുടെ സമരം ഇന്ന് 54-ാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വർധനവ്, വിരമിക്കൽ Read more

  മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതർക്ക് മാതൃകാ ടൗൺഷിപ്പ്
ഏറ്റുമാനൂർ ആത്മഹത്യാ കേസ്: നോബി ലൂക്കോസിന് ജാമ്യം
Ettumanoor Suicide Case

ഏറ്റുമാനൂരിൽ ഭാര്യയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി ലൂക്കോസിന് Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
Veena Vijayan case

മാസപ്പടി കേസിൽ വീണാ വിജയൻ പ്രതിപ്പട്ടികയിൽ വന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
Kerala CM resignation protest

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി Read more