ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾ; മതപരമായ ചടങ്ങുകൾക്ക് മാത്രം അനുമതി

Anjana

elephant processions Kerala

മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുതെന്നതുൾപ്പടെ ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്കാണ് ശുപാർശ ചെയ്തിരിക്കുന്നത്. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണമെന്നും ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുതെന്നും റിപ്പോർട്ടിൽ പറയുന്നു.

എഴുന്നുള്ളിപ്പുകൾക്ക് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണമെന്നും ജനങ്ങളെ ആനകൾക്ക് സമീപത്ത് നിന്നും 10 മീറ്റർ എങ്കിലും അകലത്തിൽ നിർത്തണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ലെന്നും 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ തവണ ഇതുമായി ബന്ധപ്പെട്ട് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അമിക്കസ് ക്യൂറിയുടെ ശുപാർശകൾ പരിശോധിക്കട്ടെയെന്നു വ്യക്തമാക്കിയ ഹൈക്കോടതി എഴുന്നള്ളിപ്പ് സംബന്ധിച്ചു അന്തിമ മാർഗ്ഗ രേഖ ചൊവ്വാഴ്ച്ച പുറത്തിറക്കാമെന്ന് വ്യക്തമാക്കി. വിഷയം വൈകാരികമായതു കൊണ്ട് തന്നെ വിവിധ ദേവസ്വങ്ങൾ, ആനയുടമകൾ എന്നിവരുടെ അഭിപ്രായം കൂടി കേൾക്കണമെന്ന് സർക്കാരും നിലപാടെടുത്തു. ആനകളെ നന്നായിട്ട് പരിചരിക്കുമെങ്കിൽ മാത്രമേ അവയെ സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ അനുവദിക്കൂവെന്നും കോടതി വാക്കാൽ വ്യക്തമാക്കി.

Story Highlights: Amicus Curiae report recommends strict regulations for elephant processions in Kerala, limiting their use to religious ceremonies only.

Leave a Comment