കോടതിയിൽ പ്രതികൾ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതികൾ കോടതിമുറിയിൽ കുഴഞ്ഞുവീഴുമ്പോൾ മജിസ്ട്രേറ്റുമാർ നിസ്സഹായരാകുന്നതായും കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യത്തോടെ നടന്നുപോകുന്ന പ്രതികൾ പെട്ടെന്ന് കുഴഞ്ഞുവീഴുന്നത് പതിവായിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന പ്രതികൾക്ക് വിദഗ്ദ്ധ ചികിത്സ നൽകാൻ സൗകര്യമുണ്ടോയെന്ന് ജയിൽ ഡിജിപിയോട് ഹൈക്കോടതി വിശദീകരണം തേടി. പാതിവില തട്ടിപ്പ് കേസ് പ്രതി കെ.എൻ. ആനന്ദ് കുമാറിന്റെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഈ നിരീക്ഷണം. ജയിൽ ഡിജിപിയെ സ്വമേധയാ കക്ഷി ചേർത്താണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.
തട്ടിപ്പിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കെ.എൻ. ആനന്ദ് കുമാറിന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആരോഗ്യ പ്രശ്നമുയർത്തി ജാമ്യാപേക്ഷ നൽകേണ്ടതില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ജാമ്യാപേക്ഷ മെറിറ്റിൽ വാദം കേട്ട് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
Story Highlights: The Kerala High Court criticized the trend of accused collapsing in courtrooms and sought an explanation from the DGP regarding medical facilities in jails.