കേരളത്തിൽ കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. തിരുവനന്തപുരത്ത് ഒരു വീടിന്റെ ഭാഗം ഇടിഞ്ഞുവീണ് റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണു. എന്നാൽ ഈ അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയുടെ മതിൽക്കെട്ട് ഇടിഞ്ഞുവീണു.
കോഴിക്കോട് ജില്ലയിലെ കായണ്ണയിൽ ഇടിമിന്നലേറ്റ് ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല തീപ്പനിയിൽ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട വീട്ടമ്മയായ പൊന്നമ്മ ഡാനിയേലിനെ ഫയർഫോഴ്സ് രക്ഷിച്ചു.
കാലാവസ്ഥാ വകുപ്പ് തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ച മുതൽ ജില്ലയിൽ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്.
Story Highlights: Heavy rain causes widespread damage across Kerala, including house collapse, injuries from lightning, and flood rescue operations.