പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ ഇന്റലിജൻസ് അന്വേഷണം നടത്തുമെന്ന് സർക്കാർ

നിവ ലേഖകൻ

PV Anwar MLA allegations intelligence probe

പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ നിർണായക നടപടിയുമായി സർക്കാർ രംഗത്തെത്തി. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്താൻ സംസ്ഥാന ഇന്റലിജൻസ് രഹസ്യാന്വേഷണം നടത്തും. പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാർ എന്നിവരെ ലക്ഷ്യം വെക്കുന്നതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കുമെന്നും സ്വർണ്ണകടത്തു സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോയെന്നും പരിശോധിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. രൂക്ഷമായ ഭാഷയിൽ അൻവറിനെ വിമർശിച്ച മുഖ്യമന്ത്രി, തന്റെ എതിർപ്പ് പരസ്യമാക്കാൻ ഉറച്ചു നിൽക്കുകയാണ്. എന്നാൽ, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു പിന്നാലെ നടത്തിയ മാധ്യമസമ്മേളനത്തിൽ, തന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന സൂചന അൻവർ നൽകി.

മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന് അൻവർ പറഞ്ഞെങ്കിലും, വരും ദിവസങ്ങളിൽ നേരിട്ട് മുഖ്യമന്ത്രിക്കെതിരെ തിരിയാനുള്ള സാധ്യതയും ഏറെയാണ്. മുഖ്യമന്ത്രി കൈവിട്ടെങ്കിലും സിപിഐഎം അൻവറിനെ കൈവിടുമോ എന്നതാണ് ഇനി കാത്തിരിക്കുന്നത്. പാർട്ടി അൻവറിനെ തള്ളിപ്പറയാതിരുന്നാൽ, സമ്മേളനകാലത്ത് സിപിഐഎമ്മിൽ പുതിയ സമവാക്യങ്ങൾക്ക് വഴിതെളിയും.

  ആറന്മുളയിലെ ആചാരലംഘന വിവാദം; വിശദീകരണവുമായി സിപിഐഎം

എഡിജിപി എം. ആർ അജിത്ത് കുമാറിനെയും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും അൻവർ തുടങ്ങിവച്ച പോരാട്ടം മുഖ്യമന്ത്രിക്കെതിരെ തിരിയുമോ എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

Story Highlights: Kerala government orders intelligence probe into PV Anwar MLA’s allegations against top officials

Related Posts
യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ. ജനീഷ് 23-ന് ചുമതലയേൽക്കും; കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തം
Youth Congress President

യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷ് ഈ മാസം 23-ന് ചുമതലയേൽക്കും. Read more

പി.എം. ശ്രീ പദ്ധതി: കേന്ദ്ര സഹായം ലക്ഷ്യം വെച്ച് ഡി.വൈ.എഫ്.ഐ; എതിർപ്പുമായി സി.പി.ഐ
PM SHRI Scheme

പി.എം. ശ്രീ പദ്ധതിക്ക് കേന്ദ്ര സഹായം ലഭിക്കുമെന്നതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെ ഡിവൈഎഫ്ഐ Read more

  യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കണമായിരുന്നു: ചാണ്ടി ഉമ്മൻ
കലുങ്ക് സംവാദം: ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു
Kalungu Samvadam

തൃശൂർ വരന്തരപ്പിള്ളിയിൽ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. കേന്ദ്രമന്ത്രി Read more

കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മേയർ ഡോ.ബീന ഫിലിപ്പ്
Beena Philip

ആരോഗ്യപ്രശ്നങ്ങളും ഓർമ്മക്കുറവും കാരണം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മേയർ ഡോ.ബീന ഫിലിപ്പ് അറിയിച്ചു. Read more

ശബരിമല വിവാദമാക്കാൻ ശ്രമം; സംഘപരിവാറിനെതിരെ മുഖ്യമന്ത്രി
Sabarimala issue

ശബരിമല വിഷയം വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ Read more

സഭയുടെ വോട്ട് വേണ്ടെങ്കിൽ തുറന്നുപറയണം; സണ്ണി ജോസഫിനെതിരെ ഓർത്തഡോക്സ് സഭ
Sunny Joseph controversy

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. സഭയുടെ പിന്തുണ ആവശ്യമില്ലെങ്കിൽ Read more

ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും ഈ നാടിന്റെ മതേതരത്വം തീരുമാനിക്കാനാവില്ല: രാജീവ് ചന്ദ്രശേഖർ
Rajeev Chandrasekhar

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും രാജ്യത്തിന്റെ മതേതരത്വം Read more

  പേരാമ്പ്ര കേസിൽ പൊലീസിനെതിരെ ഒ.ജെ. ജനീഷ്
ശബരിമലയിൽ യുവതികളെ എത്തിച്ചത് പൊറോട്ടയും ബീഫും നൽകി; ആരോപണം ആവർത്തിച്ച് എൻ.കെ. പ്രേമചന്ദ്രൻ
Sabarimala women entry

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ നടത്തിയ വിവാദ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. Read more

ജി. സുധാകരനുമായി നല്ല ബന്ധം; നേരിൽ കാണുമെന്ന് മന്ത്രി സജി ചെറിയാൻ
Saji Cherian

മന്ത്രി സജി ചെറിയാനും ജി. സുധാകരനുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നുവെന്ന് മന്ത്രി സജി Read more

പി.എം. ശ്രീയിൽ സി.പി.ഐ നിലപാടിൽ തെറ്റില്ല; കേന്ദ്ര നയത്തോട് യോജിക്കാനാകില്ലെന്ന് ടി.പി. രാമകൃഷ്ണൻ
PM Shri project

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി Read more

Leave a Comment