മലപ്പുറം പരാമർശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്നും ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവർണർ വ്യക്തമാക്കി. സ്വർണ്ണ കടത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെന്നും ഹിന്ദു ദിനപത്രത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഗവർണർ പറഞ്ഞു.
തനിക്ക് വിവരങ്ങൾ നൽകേണ്ട ബാധ്യത സർക്കാരിന് ഉണ്ടെന്ന് ഗവർണർ പറഞ്ഞു. രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുമ്പോൾ ഗവർണറെ അറിയിക്കേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ അവർ പറയുന്നു കസ്റ്റംസിനാണ് ഉത്തരവാദിത്തം എന്ന്. കസ്റ്റംസിലാണ് ഉത്തരവാദിത്വമെങ്കിൽ നേരത്തെ എന്തുകൊണ്ട് പറഞ്ഞില്ല എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞാഴ്ച ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും തന്നെ വന്ന് കണ്ടിരുന്നുവെന്നും ഓർഡിനൻസിൽ ഒപ്പിടാനായിരുന്നു വന്നു കണ്ടതെന്നും ഗവർണർ പറഞ്ഞു. താൻ വിളിപ്പിച്ചാൽ ആണ് സർക്കാരിന് കുഴപ്പമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു പത്രത്തിനെയാണ് തനിക്ക് വിശ്വാസമെന്നും രാഷ്ട്രപതിക്ക് കത്ത് എഴുതിയിട്ടില്ലെന്നും അതിനു വേണ്ടിയുള്ള വിവരശേഖരണത്തിലാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
Story Highlights: Governor Arif Mohammed Khan criticizes Kerala government and Chief Minister over Malappuram remarks