വയനാട് തുരങ്ക പാത: ഉരുൾപൊട്ടലിനു ശേഷവും സർക്കാർ മുന്നോട്ട്

Anjana

Wayanad tunnel road project

വയനാട് തുരങ്ക പാതയുടെ നിർമാണം രണ്ട് പാക്കേജുകളിലായി ടെൻഡർ ചെയ്തതായി സർക്കാർ അറിയിച്ചു. മുണ്ടക്കൈ-ചൂരൽ മല ഉരുൾപ്പൊട്ടലിന് ശേഷവും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമ്മാണം രണ്ടാമത്തെ പാക്കേജിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സിപിഐയുടെ എതിർപ്പ് മറികടന്നാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.

പദ്ധതിക്ക് 2043 കോടി രൂപയുടെ ഭരണാനുമതിയും 2134 കോടി രൂപയുടെ സാമ്പത്തികാനുമതിയും നേരത്തെ നൽകിയിരുന്നു. തുരങ്കപാതയ്ക്കായി ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറിയതായി സംസ്ഥാന സർക്കാർ നിയമസഭയിൽ അറിയിച്ചു. പദ്ധതിക്കായി 17.263 ഹെക്ടർ വനഭൂമി ഏറ്റെടുക്കുന്നതിനായുള്ള വനം വകുപ്പിന്റെ സ്റ്റേജ്-1 ക്ലിയറൻസ് കഴിഞ്ഞ വർഷം ലഭിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒന്നാം പാക്കേജിന്റെ ഫിനാൻഷ്യൽ ബിഡ് ജൂലൈ 8 നും രണ്ടാം പാക്കേജിന്റേത് സെപ്റ്റംബർ 4 നുമാണ് തുറന്നത്. പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിനുള്ള അപേക്ഷ നിലവിൽ സ്റ്റേറ്റ് ലെവൽ എക്സ്പെർട്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എന്നാൽ, ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പദ്ധതിയെപ്പറ്റി വീണ്ടും ആലോചിക്കണമെന്നും ശാസ്ത്രീയ പഠനം വേണമെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്.

Story Highlights: Kerala government proceeds with Wayanad tunnel road project, tenders opened in two packages despite landslide concerns

Leave a Comment