Headlines

Kerala News, Politics

കേരളീയം വീണ്ടും; സംഘാടകസമിതി യോഗം ചേർന്നു

കേരളീയം വീണ്ടും; സംഘാടകസമിതി യോഗം ചേർന്നു

കേരള സർക്കാർ വീണ്ടും കേരളീയം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ കേരളീയം തുടരുമെന്നും ഇതിനായി 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ വർഷം നവംബർ ഒന്നു മുതൽ ഏഴു വരെ തിരുവനന്തപുരത്ത് നടന്ന കേരളീയത്തിൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിലാണ് പരിപാടികൾ നടന്നത്. കലാ-സാംസ്കാരിക പരിപാടികൾ, ഭക്ഷ്യമേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി നിരവധി പരിപാടികൾ സർക്കാർ ഒരുക്കിയിരുന്നു.

ഇനി മുതൽ എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷത്തെ സമാപന വേദിയിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നുമാണ് ഫണ്ട് കണ്ടെത്തിയത്. ഇത്തവണ തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ

Related posts