സിനിമാ മേഖലയിൽ നിയമനിർമാണം; കോൺക്ലേവ് ഉടൻ; 26 എഫ്ഐആർ രജിസ്റ്റർ ചെയ്തു

Anjana

Updated on:

Kerala film industry legislation

സിനിമാ മേഖലയിലെ നിയമ നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സാംസ്കാരിക വകുപ്പ് നിയമവകുപ്പിന്റെ സഹായം തേടിയതായും സർക്കാർ വ്യക്തമാക്കി. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക നിയമമാണ് ആലോചനയിലുള്ളത്. പോഷ് ആക്ട് ബോധവൽക്കരണവും നടപ്പാക്കാനുള്ള നടപടികളും പുരോഗമിക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.

മലയാള സിനിമയെ ഉടച്ചുവാർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിനിമ കോൺക്ലേവ് ഉടൻ നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. 300 ഡെലീഗറ്റുകൾ പങ്കെടുക്കുന്ന ഈ കോൺക്ലേവിൽ സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര സ്വഭാവമുള്ള 40 മൊഴികളുണ്ടെന്നും ഇതിൽ 26 എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രജിസ്റ്റർ ചെയ്ത 26 എഫ്ഐആറുകളിൽ 18 കേസുകളിൽ പ്രതികളുടെ പേരുകളില്ലെന്നും അവരെ കണ്ടെത്താനുള്ള ശ്രമം പ്രത്യേക സംഘം നടത്തുന്നതായും സർക്കാർ കോടതിയെ അറിയിച്ചു. സിനിമാ മേഖലയിലെ നിയമനിർമ്മാണവും അതിക്രമങ്ങൾക്കെതിരായ നടപടികളും സംബന്ധിച്ച കേസ് നവംബർ ഏഴിന് വീണ്ടും പരിഗണിക്കും.

Story Highlights: Government initiates legislation process for film industry, plans cinema conclave, and addresses serious complaints