സർക്കാർ – ഗവർണർ പോര് മുറുകുന്നു; സിപിഐഎം കടുത്ത നിലപാടിൽ

Anjana

Kerala government-governor conflict

സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുകയാണ്. രാജ്ഭവനിൽ നിന്ന് ഉദ്യോഗസ്ഥരെ വിലക്കിയ നടപടി മയപ്പെടുത്തിയെങ്കിലും, സർക്കാരിനെ പ്രതിരോധത്തിലാക്കാനായി നിരന്തരം വിശദീകരണം ആവശ്യപ്പെട്ട് കത്തയക്കുന്ന നിലപാടാണ് രാജ്ഭവൻ സ്വീകരിക്കുന്നത്. മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകിയില്ലെങ്കിൽ, അത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് ഗവർണർ കത്ത് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്വർണക്കടത്തിലെ ദേശവിരുദ്ധ വിവാദത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്ന കടുത്ത നിലപാടിലാണ് ഗവർണർ. എന്നാൽ, ഗവർണറുടെ ഭീഷണിയിൽ വീഴേണ്ടതില്ല എന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. ഗവർണർക്കെതിരെ കടുത്ത നിലപാടെടുത്ത് സർക്കാരിന് രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറെ വെല്ലുവിളിച്ചും സ്റ്റെപ്പിനി ഗവർണർ എന്ന് പരിഹസിച്ചുമാണ് സിപിഐഎം നേതാക്കൾ മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി കളത്തിലിറങ്ങിയത്.

സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോഴുള്ള ഒത്തുകളിയാണ് ഗവർണർ – സർക്കാർ തർക്കം എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സർക്കാർ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിൽ പോര് മുറുകുന്നത് പതിവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. അതേസമയം ഗവർണർക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.

  എൻസിപി സംസ്ഥാന അധ്യക്ഷനായി തോമസ് കെ. തോമസ് ചുമതലയേറ്റു

Story Highlights: Kerala government and Governor Arif Muhammad Khan continue to clash over various issues

Related Posts
തിരഞ്ഞെടുപ്പ് വിജയത്തിന് മുന്നൊരുക്കം അനിവാര്യമെന്ന് വി ഡി സതീശൻ
election preparedness

തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ മുന്നൊരുക്കങ്ങൾ പ്രധാനമാണെന്ന് വി.ഡി. സതീശൻ. ആശാ വർക്കർമാരുടെ സമരത്തോടുള്ള സർക്കാരിന്റെ Read more

ആശാ വർക്കർമാരുടെ സമരം: വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ
Asha Workers' Strike

ആശാ വർക്കർമാരുടെ സമരത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. Read more

  സി.പി.ഐ.എം ലോക്കൽ സെക്രട്ടറിക്ക് എതിരെ പോക്സോ കേസ്
ഫുട്ബോൾ മൈതാനങ്ങൾ: കളിയുടെയും കലാപത്തിന്റെയും വേദികൾ
football history

ഫുട്ബോളിന്റെ ചരിത്രം കേവലം കളിയുടെ മാത്രമല്ല, പകയുടെയും രാഷ്ട്രീയ സമരങ്ങളുടെയും കൂടി ചരിത്രമാണ്. Read more

മലങ്കര സഭാ തർക്കം: സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ഓർത്തഡോക്സ് സഭ
Malankara Church Dispute

മലങ്കര സഭയിലെ ഭരണ തർക്കത്തിൽ സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. Read more

സുൽത്താൻ ബത്തേരി കോഴക്കേസ്: കെ. സുരേന്ദ്രന് ജാമ്യം
K Surendran

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ജാമ്യം. Read more

ആശാ സമരം ഗൂഢാലോചനയെന്ന് എ. വിജയരാഘവൻ
Asha Workers' Strike

ആശാ വർക്കർമാരുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.ഐ.എം. നേതാവ് എ. വിജയരാഘവൻ. യഥാർത്ഥ Read more

പാലം സന്ദർശനം രാഷ്ട്രീയ അടവല്ല; വികസനം കാണാൻ എല്ലാവർക്കും അവകാശം: ജി. സുധാകരൻ
G. Sudhakaran

മുൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്തെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ജി. സുധാകരൻ പ്രതികരിച്ചു. Read more

  ഫുട്ബോൾ മൈതാനങ്ങൾ: കളിയുടെയും കലാപത്തിന്റെയും വേദികൾ
സി.പി.ഐ.എം ലോക്കൽ സെക്രട്ടറിക്ക് എതിരെ പോക്സോ കേസ്
POCSO Case

കയ്പമംഗലം ലോക്കൽ സെക്രട്ടറി ബി.എസ്. ശക്തീധരനെതിരെ പോക്സോ കേസ്. നാല് വർഷം മുമ്പ് Read more

എസ്എഫ്ഐ കേരളത്തിലെ മാരക വൈറസ്: കെ. സുരേന്ദ്രൻ
SFI drug allegations

എസ്എഫ്ഐ കേരള സമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

എം വി ഗോവിന്ദൻ എ പത്മകുമാറിനെ വിമർശിച്ചു: പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പുറത്ത് പറയരുത്
MV Govindan

എ പത്മകുമാറിന്റെ പരസ്യ പ്രതികരണം തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി Read more

Leave a Comment