സജി ചെറിയാന്റെ പരാമര്‍ശം: കോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍

Anjana

Saji Cheriyan investigation delay

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ഹൈക്കോടതി നിര്‍ദേശം ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പിലാക്കിയിട്ടില്ല. പൊലീസ് അന്വേഷണ സംഘത്തെ രൂപീകരിക്കാതെ നിലകൊള്ളുന്നു. സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയിട്ടുമുണ്ട്.

മന്ത്രിയെ സംരക്ഷിക്കുന്ന പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ സംഘത്തെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. സര്‍ക്കാരിന് വ്യക്തമായ മറുപടി പറയാനുമായിട്ടില്ല. സര്‍ക്കാരിന്റെ നിസംഗതക്കെതിരെ ഹര്‍ജിക്കാരനായ അഡ്വ. ബൈജു നോയല്‍ വീണ്ടും കോടതിയെ സമീപിക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോടതി ഉത്തരവിന് പിന്നാലെ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തിനും ഇപ്പോള്‍ അനക്കമില്ല. ഒരു വിഷയത്തില്‍ രണ്ടുതവണ രാജിവെക്കേണ്ട എന്നുള്ളതാണ് സിപിഐഎമ്മിന്റെ നിലപാട്. സര്‍ക്കാരും വിധിക്കെതിരെ അപ്പീല്‍ പോകില്ല. സജി ചെറിയാന് സ്വന്തം നിലയില്‍ അപ്പീല്‍ പോകാമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ അപ്പീല്‍ പോയാല്‍ തിരിച്ചടിയാകുമോ എന്നതിനാല്‍ തല്‍ക്കാലം മന്ത്രിയുടെ ഭാഗത്തുനിന്നും അങ്ങനെ ഒരു നീക്കമില്ല.

Story Highlights: Kerala government delays investigation into Minister Saji Cheriyan’s controversial remarks despite High Court order

Leave a Comment