ഐഎഎസ് ഉദ്യോഗസ്ഥരുടെ മതാടിസ്ഥാന വാട്സ്ആപ്പ് ഗ്രൂപ്പുകള്‍: കര്‍ശന നടപടിക്ക് സര്‍ക്കാര്‍

Anjana

IAS officers religious WhatsApp groups Kerala

മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ ഗോപാലകൃഷ്ണനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് നിലവിലെ നീക്കം. മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകള്‍ ഉണ്ടാക്കിയത് അതീവ ഗൗരവകരമാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സംഘപരിവാറുകാര്‍ ഐഎഎസ് തലപ്പത്തേക്ക് നുഴഞ്ഞുകയറുന്നുവെന്ന് കെ മുരളീധരന്‍ ആരോപിച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിമര്‍ശനം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് ഇതിനോടകം നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. തിങ്കളാഴ്ച ഓഫീസില്‍ എത്തുന്ന ചീഫ് സെക്രട്ടറി വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് സാധ്യത. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കര്‍ശന നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Story Highlights: Government to take strict action against IAS officers involved in creating religion-based WhatsApp groups

Leave a Comment