സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില 7,080 രൂപയായി. പവന് 56,640 രൂപ നൽകണം. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലൂടെയാണ് കടന്നുപോയത്.
വെള്ളി വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. രാജ്യാന്തര സ്വർണവില കഴിഞ്ഞ ആഴ്ച നേരിയ തോതിൽ കുറഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ നേരിയ കുറവുണ്ടെന്ന തോന്നലിനെ തുടർന്നായിരുന്നു അത്.
കേരളത്തിൽ റെക്കോഡ് കടന്ന് വില കുതിച്ചതോടെ വിൽപനയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഡിമാൻഡ് വലിയ തോതിൽ താഴ്ന്നെന്ന് വ്യാപാരികളും പറയുന്നു. അമേരിക്ക വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചനകളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വരാത്തതും ഇടവേളയ്ക്ക് ശേഷം വില വീണ്ടും കൂടാനിടയാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
Story Highlights: Gold prices in Kerala decrease slightly, while silver prices increase