കേരളത്തിലെ സ്വർണ്ണ-വെള്ളി വിലകളിൽ നേരിയ ഇടിവ്

Anjana

Kerala gold silver prices

സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 54,600 രൂപയും, ഗ്രാമിന് 6,825 രൂപയുമാണ് വില. പവന് 200 രൂപയും, ഗ്രാമിന് 25 രൂപയുമാണ് വില കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 55,040 രൂപയിൽ നിന്നും 440 രൂപ മാത്രമാണ് മൂന്ന് ദിവസം കൊണ്ട് പവന് കുറഞ്ഞത്.

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് താഴ്ച്ചയുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 95.90 രൂപയാണ് വില. 8 ഗ്രാമിന് 767.20 രൂപ, 10 ഗ്രാമിന് 959 രൂപ, 100 ഗ്രാമിന് 9,590 രൂപ, ഒരു കിലോഗ്രാമിന് 95,900 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില താഴ്ന്നിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി പറയുന്നത്. അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകൾ ഡോളറിൽ സമ്മർദ്ദമുണ്ടാക്കിയതാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും, സ്വർണ വിലയിൽ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്.

Story Highlights: Gold and silver prices in Kerala show slight decrease on September 19, 2024

Leave a Comment