സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു; പവന് 200 രൂപ വർധനവ്

Anjana

Kerala gold price increase

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവുണ്ടായി. പത്ത് ദിവസത്തിനു ശേഷമാണ് വില ഉയർന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,600 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. എന്നാൽ ഇന്ന് 200 രൂപയാണ് പവന് കൂടിയത്. ഇന്നത്തെ വിപണി വില അനുസരിച്ച് ഒരു പവൻ സ്വർണത്തിന് 50,600 രൂപയാണ്.

വിപണിയിൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,325 രൂപയും 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5,235 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി പ്രഖ്യാപിച്ചതോടെയാണ് സ്വർണവില കുത്തനെ കുറഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം ആഗോള വിപണയിൽ ഔൺസ് സ്വർണത്തിന്റെ വില ഉയരുകയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ ഇന്ന് വില കൂടിയിട്ടുണ്ട്. ഈ പ്രവണത തുടരുകയാണെങ്കിൽ കേരളത്തിലും വില നേരിയ തോതിൽ വർധിച്ചേക്കും. നികുതി കുറച്ചതിന്റെ ആശ്വാസം ഇതോടെ ഇല്ലാതാകുകയും ചെയ്യും.