Headlines

Business News

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഒരു പവന് 56,480 രൂപ

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഒരു പവന് 56,480 രൂപ

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് വീണ്ടും 480 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 56,480 രൂപയായി ഉയർന്നു. ഗ്രാമിന് 60 രൂപ വർധിച്ച് 7060 രൂപയായി. കഴിഞ്ഞ ദിവസം 56,000 രൂപ തൊട്ട സ്വർണവില ഇപ്പോൾ പിടിച്ചാൽ കിട്ടാത്ത നിലയിലാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർച്ചയായ മൂന്നാം ദിവസവും റെക്കോഡിട്ട് സ്വർണക്കുതിപ്പ് തുടരുകയാണ്. അമേരിക്ക പലിശ നിരക്ക് കുറച്ചപ്പോൾ കുതിപ്പ് തുടങ്ങിയ സ്വർണം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ കൂടിയായപ്പോൾ നോൺ സ്റ്റോപ്പ് കുതിപ്പിലായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 2,920 രൂപയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം ഒരു പവൻ വാങ്ങിയ ആൾ ഇന്ന് വിറ്റാൽ ലാഭം 12,520 രൂപയാണ്.

സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് കാലം നല്ലതാണെങ്കിലും ആഭരണം വാങ്ങുന്നവർ വലിയ വില കൊടുക്കേണ്ടി വരുന്നു. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവൻ ആഭരണം വാങ്ങാൻ മുടക്കേണ്ടത് 64,000 രൂപയിലേറെയാണ്. സ്വർണവില ഉയരുന്നത് നിക്ഷേപകർക്ക് അനുകൂലമാണെങ്കിലും ആഭരണ പ്രേമികൾക്ക് വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്.

Story Highlights: Gold prices in Kerala continue to break records, reaching new highs due to global factors

More Headlines

ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാകുന്നു; പ്രധാന പ്രഖ്യാപനവുമായി മന്ത്രി കെ ബി ഗണേഷ്‌കുമാർ
ബലാത്സംഗ കേസിൽ ഇടവേള ബാബു അറസ്റ്റിൽ; മുൻകൂർ ജാമ്യത്തിൽ വിട്ടയച്ചു
സംരംഭക വർഷം പദ്ധതി: രണ്ടര വർഷത്തിനിടെ മൂന്ന് ലക്ഷം സംരംഭങ്ങൾ - മന്ത്രി പി രാജീവ്
ആമസോണും ഫ്ലിപ്കാർട്ടും വാർഷിക സെയിൽ ആരംഭിക്കുന്നു; സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ്
റോബോ ടാക്‌സികൾ നിരത്തിലേക്ക്; ബസുകളെ മറികടക്കുമെന്ന് ഇലോൺ മസ്‌ക്
തൃശ്ശൂർ പൂരം കലക്കൽ: എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധ്യത, സർക്കാർ നിയമോപദേശം തേടി
ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ പൂനെ ഓഫീസ് അനുമതിയില്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തൽ
മോട്ടോർ വാഹന വകുപ്പിന് 20 പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചു
തൃശൂർ പൂരം അട്ടിമറി: എഡിജിപിയുടെ റിപ്പോർട്ടിൽ ഗൂഢാലോചനയുടെ തെളിവുകൾ

Related posts

Leave a Reply

Required fields are marked *