സ്വർണവില പുതിയ റെക്കോഡിൽ; പവന് 56,880 രൂപ

Anjana

Kerala gold price record high

പശ്ചിമേഷ്യയിലെ സംഘർഷം ഇന്ധനമാക്കി സ്വർണവില പുതിയ സർവകാല റെക്കോഡിലെത്തിയിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ച് 7,110 രൂപയായി വില ഉയർന്നു. പവൻ വില 80 രൂപ കൂടി 56,880 രൂപയിലെത്തി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 5 രൂപ വർധിച്ച് 5,880 രൂപയായി. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 98 രൂപയിൽ തുടരുന്നു.

കഴിഞ്ഞ ആഴ്ച രാജ്യാന്തര സ്വർണവില നേരിയതോതിൽ കുറഞ്ഞിരുന്നെങ്കിലും, കേരളത്തിൽ വില റെക്കോഡ് കടന്നതോടെ വിൽപനയിൽ വലിയ കുറവുണ്ടായി. നവംബറിൽ അമേരിക്ക പലിശ കുറച്ചേക്കുമെന്ന സൂചനകളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വരാത്തതും വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. ഡിമാൻഡ് വലിയ തോതിൽ താഴ്ന്നതായി വ്യാപാരികൾ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. എന്നാൽ, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്നില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Story Highlights: Gold prices in Kerala hit new all-time high due to Middle East tensions and potential US interest rate cut

Leave a Comment