സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; പവന് 55,680 രൂപ

Anjana

Kerala gold price record high

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,680 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 600 രൂപയാണ് വർധിച്ചത്. ഗ്രാമിന് 75 രൂപ കൂടി 6960 രൂപയിലെത്തി. മേയ് മാസത്തിൽ രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. അന്ന് പവന് 55,120 രൂപയായിരുന്നു.

അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അര ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചതോടെയാണ് നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞത്. പലിശ കുറഞ്ഞ ബാങ്ക് നിക്ഷേപങ്ങൾ അനാകർഷകമായതോടെ സ്വർണം സുരക്ഷിതമെന്ന തോന്നലിലാണ് നിക്ഷേപകരുടെ നീക്കം. ആഗോള ബാങ്കുകൾ പലിശ കുറവിലേക്ക് നീങ്ങുന്നതോടെ വില കുറച്ച് ദിവസത്തേക്ക് ഉയർന്ന് തന്നെ നിൽക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. പടിപടിയായി ഉയർന്ന സ്വർണവില തിങ്കളാഴ്ചയാണ് വീണ്ടും 55,000 കടന്നത്. പണിക്കൂലിയും ജി.എസ്.ടിയുമുൾപ്പെടെ 60,000 രൂപയ്ക്ക് മുകളിൽ നൽകിയാലേ ഒരു പവൻ ആഭരണമായി വാങ്ങാൻ കഴിയൂ. ഉത്സവ-വിവാഹ പർച്ചേസുകൾ നടത്താനിരിക്കുന്നവർക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്.

Story Highlights: Gold prices in Kerala hit an all-time high, reaching 55,680 rupees per sovereign

Leave a Comment