Kerala◾: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു. ഇന്നലെ വില കുറഞ്ഞ ശേഷം ഇന്ന് വീണ്ടും ഉയര്ച്ച രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരു ഗ്രാം സ്വര്ണത്തിന് 50 രൂപയാണ് ഇന്ന് വര്ധിച്ചിരിക്കുന്നത്. നിലവില് ഒരു ഗ്രാം സ്വര്ണത്തിന്റെ വില 9250 രൂപയാണ്.
ഇന്നത്തെ വില വര്ധനവോടെ ഒരു പവന് സ്വര്ണത്തിന്റെ വില 74000 രൂപയായി ഉയര്ന്നു. ഇന്ന് മാത്രം സ്വര്ണം പവന് 400 രൂപയാണ് വര്ധിച്ചത്. അതേസമയം ഇന്നലെ സ്വര്ണത്തിന് പവന് 800 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ ഇടിവിന് ശേഷമാണ് വീണ്ടും വില ഉയരുന്നത്.
ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങള് പോലും ഇന്ത്യയിലെ സ്വര്ണവിലയെ സ്വാധീനിക്കും. ലോകത്തിലെ ഏറ്റവും വലിയ സ്വര്ണ ഉപഭോക്താക്കളാണ് ഇന്ത്യ. പ്രതിവര്ഷം ടണ് കണക്കിന് സ്വര്ണമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്.
വെള്ളിയുടെ വിലയും സംസ്ഥാനത്ത് ഉയര്ന്ന് പുതിയ റെക്കോര്ഡിലെത്തിയിട്ടുണ്ട്. ഗ്രാമിന് 3 രൂപ ഉയര്ന്നതോടെ വെള്ളിവില 121 രൂപയായിട്ടുണ്ട്. അതേസമയം രാജ്യാന്തര വിപണിയില് സ്വര്ണത്തിന് വില കുറഞ്ഞാലും ഇന്ത്യയില് വില കുറയണമെന്നില്ല.
രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ, പ്രാദേശികമായ ആവശ്യകത എന്നിവയെല്ലാം ഇന്ത്യയിലെ സ്വര്ണവില നിര്ണയിക്കുന്നതില് പ്രധാന പങ്കുവഹിക്കുന്നു. പശ്ചിമേഷ്യന് സംഘര്ഷം നിലനില്ക്കുന്ന സാഹചര്യത്തില് വരും ദിവസങ്ങളിലും സ്വര്ണവില ഉയര്ന്നേക്കാമെന്നാണ് വിലയിരുത്തല്.
Story Highlights : Kerala gold price hiked June 18
Story Highlights: Gold prices in Kerala rise again, with a significant increase per sovereign after yesterday’s drop.